പമ്പുകളിലെ ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള ഇളവുകള്‍ വെട്ടിക്കുറച്ചു

Published On: 2018-08-02 15:30:00.0
പമ്പുകളിലെ ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള ഇളവുകള്‍ വെട്ടിക്കുറച്ചു

മുംബൈ: ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് പമ്പുകളില്‍ ലഭിച്ചിരുന്ന ഇളവുകള്‍ വെട്ടിക്കുറച്ചു. നിലവില്‍ 0.75 ശതമാനം ഇളവ് ലഭിച്ചിരുന്നെങ്കില്‍ ഇനി മുതല്‍ 0.25 ശതമാനം മാത്രമെ ഇളവ് ലഭിക്കുകയുള്ളു. പുതിയ നിരക്കുകള്‍ ആഗസ്റ്റ് ഒന്ന് മുതല്‍ നിലവില്‍ വന്നു.

കേന്ദ്ര സര്‍ക്കാര്‍ 500,1000 രൂപ നോട്ടുകള്‍ നിരോധിച്ചതിനു പിന്നാലെയായിരുന്നു പമ്പുകളില്‍ ഡിജിറ്റല്‍ മാര്‍ഗ്ഗങ്ങളിലൂടെ ഇടപാട് നടത്തുന്നവര്‍ക്ക് കാഷ്ബാക്ക് ഡിസ്‌കൗണ്ട് ഓഫര്‍ പ്രഖ്യാപിച്ചത്. ഇ വാലറ്റുകള്‍, മൊബൈല്‍ വാലറ്റുകള്‍ വഴിയുമുള്ള പണമിടപാടുകള്‍ക്കും ഇളവ് ലഭിച്ചിരുന്നു.

Top Stories
Share it
Top