ചലച്ചിത്ര അവാര്‍ഡ്; പ്രധാനമന്ത്രിയോട് രാഷ്ട്രപതി അതൃപ്തിയറിയിച്ചു

ന്യൂഡല്‍ഹി: ദേശീയപുരസ്‌കാര വിതരണച്ചടങ്ങിലുണ്ടായ വിവാദങ്ങളില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രധാനമന്ത്രിയോട് അതൃപ്തിയറിയിച്ചു. ഒരു മണിക്കൂര്‍...

ചലച്ചിത്ര അവാര്‍ഡ്; പ്രധാനമന്ത്രിയോട് രാഷ്ട്രപതി അതൃപ്തിയറിയിച്ചു

ന്യൂഡല്‍ഹി: ദേശീയപുരസ്‌കാര വിതരണച്ചടങ്ങിലുണ്ടായ വിവാദങ്ങളില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രധാനമന്ത്രിയോട് അതൃപ്തിയറിയിച്ചു. ഒരു മണിക്കൂര്‍ നേരത്തേക്കു മാത്രമേ പരിപാടിയില്‍ പങ്കെടുക്കൂ എന്ന് നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍ ഇത് അവസാന നിമിഷ മാറ്റമായി അവതരിപ്പിച്ചതും വിവാദങ്ങളിലേക്ക് നയിച്ചതും ശരിയായില്ലെന്ന് രാഷ്ട്രപതിഭവന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. അതേസമയം, വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

രാഷ്ട്രപതി സെക്രട്ടറിയേറ്റ് കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയവുമായി ആശയവിനിമയം നടത്തിയിരുന്നു. രാഷ്ട്രപതിക്ക് ഒരു മണിക്കൂര്‍ മാത്രമേ ചടങ്ങില്‍ നില്‍ക്കാന്‍ സാധിക്കുമെന്ന് അറിയിച്ചിരുന്നതായി സെക്രട്ടറിയേറ്റ് വൃത്തങ്ങള്‍ അറിയിച്ചതായാണ് ദേശീയ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, മന്ത്രാലയം പുരസ്‌കാര ജേതാക്കളെ അറിയിച്ചത് രാഷ്ട്രപതി പുരസ്‌കാരം വിതരണം ചെയ്യുമെന്നാണ്, അവസാനം നിമിഷമാണ് പുരസ്‌ക്കാരം പൂര്‍ണ്ണമായും രാഷ്ട്രപതി വിതരണം ചെയ്യില്ലെന്ന ചടങ്ങിനെത്തിയവരെ അറിയിച്ചത്.

ഇതാണ് ബഹിഷ്‌കരണത്തിലേക്ക് വഴി വെച്ചതെന്നാണ് റിപ്പോര്‍ട്ട്. രാഷ്ട്രപതി എത്ര പുരസ്‌കാരങ്ങള്‍ നല്‍കുമെന്നും ഏതൊക്കെ പുര്‌സ്‌ക്കാരങ്ങള്‍ നല്‍കുമെന്നും മെയ് ഒന്നിന് വകുപ്പ് സെക്രട്ടറി എന്‍.കെ സിന്‍ഹയെ അറിയിച്ചതായാണ് രാഷ്ട്രപതി ഭവന്‍ നല്‍കുന്ന വിവരം. വിഷയത്തില്‍ നിരവധി ചര്‍ച്ചകള്‍ ഉണ്ടായെന്നും അവര്‍ തന്നെ വ്യക്തമാക്കുന്നു.

'' ഒരു മണിക്കൂര്‍ സമയത്തിനപ്പുറം രാഷ്ട്രപതി ചടങ്ങില്‍ ഉണ്ടാവില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. വാര്‍ത്താവിനിമയ വകുപ്പിനെ ഇക്കാര്യം ഒരാഴ്ച്ച മുമ്പ് അറിയിച്ചു'' രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി അശോക് മാലിക് പറഞ്ഞു. അതെസമയം, രാഷ്ട്രപതി മുന്‍ കൂട്ടി അറിയിച്ച പ്രകാരം ചടങ്ങ് സംഘടിപ്പിക്കുന്നതില്‍ വാര്‍ത്താപ്രക്ഷേപണ മന്ത്രാലയം പരാജയപ്പെട്ടതാണ് വിഷയം വഷളായതെന്നാണ് രാഷ്ട്രപതി ഭവന്‍ കരുതുന്നതായും റിപ്പോര്‍ട്ടുണ്ട്.

Story by
Read More >>