കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെട്ടു
ചെന്നൈ: ഡി.എം.കെ അദ്ധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം.കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി കാവേരി ആശുപത്രിയുടെ...
ചെന്നൈ: ഡി.എം.കെ അദ്ധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം.കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി കാവേരി ആശുപത്രിയുടെ ഒൗദ്യോഗിക മെഡിക്കൽ ബുള്ളറ്റിൻ. ഇപ്പോൾ മരുന്നുകളോട് ശരീരം നന്നായി പ്രതികരിക്കുന്നുണ്ട്. വാർധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളും കരളിെൻറ പ്രവർത്തനത്തിലെ മാറ്റവും കണക്കിലെടുത്ത് ആശുപത്രിയിലെ ചികിത്സ തുടരും.
ചൊവ്വാഴ്ച കരുണാനിധിയെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശിച്ചു. തമിഴ് പോരാട്ടത്തിന്റെ കരുത്ത് ഉള്ളില്‍ സൂക്ഷിക്കുന്ന നേതാവാണ് കരുണാനിധിയെന്നും അദ്ദേഹം പെട്ടന്ന് ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നതായും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. കോൺഗ്രസ് പ്രവർത്തക സമിതി അംഗം മുകുൾ വാസ്നിക്, തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ എസ്.തിരുനാവുക്കരശ് തുടങ്ങിയവർ രാഹുലിനൊപ്പമുണ്ടായിരുന്നു.
I visited Kalaignar today. Wonderful to see that the Tamil fighting spirit that has endeared him to millions, is still strong! I join his fans all around the world, his well wishers and his family, in wishing him a speedy recovery. #Karunanidhi pic.twitter.com/3QEv9myfCn
— Rahul Gandhi (@RahulGandhi) July 31, 2018
രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിനിടെയുള്ള ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്. സ്റ്റാലിൻ കരുണാനിധിയുടെ ചെവിയിൽ എന്തോ കാര്യം പറയുന്ന ചിത്രത്തിൽ രാഹുൽ ഗാന്ധിയും മുൻ കേന്ദ്ര മന്ത്രി ദയാനിധി മാരാനുമുണ്ട്.