കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി മകള്‍ കനിമൊഴി

വെബ്ഡസ്‌ക്: ഡിഎംകെ നേതാവും തമിഴ്‌നാടു മുന്‍മുഖ്യമന്ത്രിയുമായ കലൈജ്ഞര്‍ എം കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മകള്‍ കനിമൊഴി. സോഡിയം...

കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി മകള്‍ കനിമൊഴി

വെബ്ഡസ്‌ക്: ഡിഎംകെ നേതാവും തമിഴ്‌നാടു മുന്‍മുഖ്യമന്ത്രിയുമായ കലൈജ്ഞര്‍ എം കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മകള്‍ കനിമൊഴി. സോഡിയം കുറവുകാരണം അദ്ദേഹത്തെ ചെന്നൈ കാവേരി ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. ആശുപത്രിയില്‍ പ്രവേശിക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം വളരെ കുറഞ്ഞ നിലയിലായുരുന്നു.

ഇതെതുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലാണദ്ദേഹം. മക്കളായ എംകെ സ്റ്റാലിന്‍, കനിമൊഴി, അഴഗിരി എന്നിവര്‍ ആശുപത്രിയിലെത്തി. ഇപ്പോള്‍ രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാണെന്ന് കനിമൊഴി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഡിഎംകെ സ്ഥാപിച്ചിട്ട് വെളളിയാഴ്ച്ച 49 വര്‍ഷം തികയുകയാണ്. തമിഴകത്തെ മൂന്നാമത്തെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം ആദ്യമായി മുഖ്യമന്ത്രിയാകുന്നത് 1969 ലാണ്.

അതേസമയം കരുണാനിധിയുടെ ആരോഗ്യനില ഗുരുതരമായെന്ന വാര്‍ത്ത പടര്‍ന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ രാത്രിമുതല്‍ ഗോപാലപുരത്തെ വീടിനും സമീപത്തും ഡി.എം.കെ. പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരിക്കുകയാണ്. ആശുപത്രിയിലേക്ക് മാറ്റിയതോടെ പ്രവര്‍ത്തകരുടെ ഒഴുക്ക് അങ്ങോട്ടേക്കായി. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായ സാഹചര്യത്തിൽ ആശുപത്രിക്ക് മുന്നില്‍ ബാരിക്കേഡ് തീര്‍ത്ത് കനത്ത സുരക്ഷയൊരുക്കിയിരിക്കുകയാണ് പോലീസ്.

Chennai: DMK supporters gather outside Kauvery Hospital, where DMK President Karunanidhi is admitted following drop in blood pressure. #TamilNadu pic.twitter.com/WKEUU5Tqmn

— ANI (@ANI) July 28, 2018

Story by
Read More >>