ആർട്ടിക്കിൾ 370 റദ്ദാക്കൽ; ‍ഡല്‍ഹിയില്‍ പ്രതിഷേധത്തിനൊരുങ്ങി ഡി.എം.കെ

കശ്മീരില്‍ കരുതല്‍ തടങ്കലില്‍ വെച്ചിരുന്ന നേതാക്കളെ എത്രയും പെട്ടെന്ന് മോചിതരാക്കണമെന്ന് ആവശ്യപ്പെട്ട് കൂടിയാണ് പ്രതിഷേധം.

ആർട്ടിക്കിൾ  370 റദ്ദാക്കൽ; ‍ഡല്‍ഹിയില്‍ പ്രതിഷേധത്തിനൊരുങ്ങി ഡി.എം.കെ

ന്യൂഡല്‍ഹി: ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ ഡൽ​ഹിയിൽ ഡി.എം.കെയുടെ പ്രതിഷേധം. ആഗസ്റ്റ് 22 നാണ് പ്രതിഷേധ പ്രകടനം നടക്കുന്നത്. ജന്തര്‍മന്ദിര്‍ നിന്ന് രാവിലെ 11 മണിക്ക് പ്രകടനം ആരംഭിക്കും. ഡി.എം.കെ എം.പിമാരും മറ്റ് രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നുള്ള എം.പിമാരും നേതാക്കളും പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

കശ്മീരില്‍ കരുതല്‍ തടങ്കലില്‍ വെച്ചിരുന്ന നേതാക്കളെ എത്രയും പെട്ടെന്ന് മോചിതരാക്കണമെന്ന് ആവശ്യപ്പെട്ട് കൂടിയാണ് പ്രതിഷേധം. ഇത് സംബന്ധിച്ച് പാർട്ടി അദ്ധ്യക്ഷൻ എം.കെ. സ്റ്റാലിൻ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയിരുന്നു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാറിൻെറ നടപടിക്കെതിരെ നേരത്തെ തന്നെ ഡി.എം.കെ രംഗത്തെത്തിയിരുന്നു. ജമ്മുകശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നീക്കം ജനാധിപത്യത്തെ കൊലപ്പെടുത്തുന്നതാണെന്നാണ് ഓ​ഗസ്റ്റ് അഞ്ചിന് സ്റ്റാലിന്‍ പ്രതികരിച്ചത്.

Next Story
Read More >>