പുതിയ ചീഫ് ജസ്റ്റിസിന്റെ നിയമനം: സര്‍ക്കാറിന്റെ ഉദ്ദേശ്യത്തെ സംശയിക്കരുത്- മന്ത്രി

Published On: 2018-06-19 04:15:00.0
പുതിയ ചീഫ് ജസ്റ്റിസിന്റെ നിയമനം: സര്‍ക്കാറിന്റെ ഉദ്ദേശ്യത്തെ സംശയിക്കരുത്- മന്ത്രി

വെബ്ഡസ്‌ക്: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ പിന്‍ഗാമിയെ നിയോഗിക്കുന്നതില്‍ സര്‍ക്കാറിന്റെ ഉദ്ദേശ്യത്തെ സംശയിക്കരുതെന്ന് കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ്.

ഒക്ടോബര്‍ 2 നാണ് നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിക്കുക. ഈ സാഹചര്യത്തില്‍ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ചന്‍ ഗോഗോയിയെ നിയമിക്കുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

'' പുതിയ ചീഫ് ജസ്റ്റിസിന്റെ പേര് മുന്നിലെത്തുമ്പോള്‍ സര്‍ക്കാര്‍ അത് ചര്‍ച്ച ചെയ്യും. പക്ഷെ, സര്‍ക്കാറിന്റെ ഉദ്ദേശ്യത്തില്‍ ആരും സംശയം ഉന്നയിക്കരുത്.'' രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.


Top Stories
Share it
Top