കേരളത്തിലെ വെളളപ്പൊക്കം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: കെസി വേണുഗോപാല്‍

വെബ്ഡസ്‌ക്: മഴക്കെടുതി കാരണം കേരളത്തിലെ കുട്ടനാട് കടുത്ത പ്രതിസന്ധിയിലാണ്, അതുകൊണ്ട് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് എംപി കെസി...

കേരളത്തിലെ വെളളപ്പൊക്കം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: കെസി വേണുഗോപാല്‍

വെബ്ഡസ്‌ക്: മഴക്കെടുതി കാരണം കേരളത്തിലെ കുട്ടനാട് കടുത്ത പ്രതിസന്ധിയിലാണ്, അതുകൊണ്ട് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് എംപി കെസി വേണുഗോപാല്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. സീറോ അവറിലാണ് എംപി ഇക്കാര്യം ആവശ്യപ്പെട്ടത്.

അതെസമയം, മഴക്കെടുതി മൂലം ജനങ്ങള്‍ പ്രയാസപ്പെടുന്നത് കേരളത്തില്‍ മാത്രമല്ല രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ രൂക്ഷമായ പ്രതിസന്ധി അനുഭവിക്കുന്നുണ്ട് വിഷയം രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് പാര്‍ലമെന്റ്‌റി കാര്യവകുപ്പ് മന്ത്രി അനന്ദ്കുമാര്‍ സഭയെ അറിയിച്ചു.

കേരളം, കര്‍ണാടകം, ഒഡീഷ, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ജനങ്ങളും വെളളപ്പൊക്കം കാരണം ദുരിതം അനുഭവിക്കുന്നുണ്ട്. വിഷയത്തില്‍ വിശദമായ ചര്‍ച്ച നടത്തണമെന്നും മന്ത്രി സ്പീക്കറോട് അഭ്യര്‍ത്ഥിച്ചു.

Story by
Read More >>