ഡോ. കഫീല്‍ ഖാന്റെ അമ്മാവനെ വെടിവച്ചു കൊന്നു; സ്വത്തു തര്‍ക്കമെന്ന് പൊലീസ്

സമീപത്തെ വീട്ടിൽ ക്യാരംബോർഡ് കളിച്ചു മടങ്ങുകയായിരുന്ന നസ്‌റുല്ലയെ അജ്ഞാതർ പോയിന്റ് ബ്ലാങ്കിൽ വെടിവെച്ച് കൊല്ലുകയായിരുന്നു.

ഡോ. കഫീല്‍ ഖാന്റെ അമ്മാവനെ വെടിവച്ചു കൊന്നു; സ്വത്തു തര്‍ക്കമെന്ന് പൊലീസ്

ഡോ. ഖഫീല്‍ ഖാന്റെ അമ്മാവന്‍ നസ്‌റുല്ല അഹ്മദ് വാര്‍സി വെടിയേറ്റു മരിച്ചു. ഗൊരഘ്പൂരിലെ വീട്ടിനടുത്ത് വെച്ചാണ് അജ്ഞാതരുടെ വെടിയേറ്റ് നസ്‌റുല്ല കൊല്ലപ്പെട്ടത്. സമീപത്തെ വീട്ടിൽ ക്യാരംബോർഡ് കളിച്ചു മടങ്ങുകയായിരുന്ന നസ്‌റുല്ലയെ അജ്ഞാതർ പോയിന്റ് ബ്ലാങ്കിൽ വെടിവെച്ച് കൊല്ലുകയായിരുന്നു.

സ്വത്തു തര്‍ക്കമാണെന്നാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് ഭാഷ്യം. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്. അനില്‍ സോങ്കാര്‍, ഇമാമുദ്ദീന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബന്ധുക്കള്‍ എഴുതിനല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേസെടുത്തത്. മൃതശരീരം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചുവെന്ന് പൊലിസ് അറിയിച്ചു.

'' സ്വത്തുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നി​ഗമനം. കുടുംബാഗങ്ങള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പ്രതികളെ പിടികൂടുവാന്‍ മൂന്നംഗ അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. വൈകാതെ തന്നെ പ്രതികള്‍ പിടിയിലാവുമെന്ന് പ്രതീക്ഷിക്കുന്നു''- ഗൊരക്പൂര്‍ എസ്പി സുനില്‍ ഗുപ്ത പറഞ്ഞു.

സിഎഎ വിരുദ്ധ പ്രക്ഷോഭകരെ ആഭിസംബോധന ചെയ്തു സംസാരിച്ചതിനെ തുടർന്ന് റിമാന്റിലായ ഖഫീല്‍ ഖാനെതിരെ അടുത്തിടെ യോ​ഗി സർക്കാർ നാഷണല്‍ സെക്യൂരിറ്റി ആക്ട് (എന്‍എസ്എ) ചുമത്തിയിരുന്നു. ജനുവരി 29ന് അറസ്റ്റിലായതിന് പിന്നാലെ കോടതി ജാമ്യം നൽകിയിരുന്നെങ്കിലും എന്‍എസ്എ ചുമത്തിയതിനാൽ പുറത്തിറങ്ങാനായിട്ടില്ല.

Next Story
Read More >>