ഡോ. കഫീല്‍ ഖാന്റെ സഹോദരനുനേരെ വധശ്രമം

Published On: 11 Jun 2018 3:00 AM GMT
ഡോ. കഫീല്‍ ഖാന്റെ സഹോദരനുനേരെ വധശ്രമം

ന്യൂഡല്‍ഹി: ഗൊരഖ്പൂര്‍ ബിആര്‍ഡി ആശുപത്രി മുന്‍ അസിസ്റ്റന്റ് പ്രൊഫ. ഡോ കഫീല്‍ ഖാന്റെ സഹോദരനു നേരെ വധശ്രമം. തന്റെ ജീവന്‍ അപായപ്പെടുത്താന്‍ യോഗി സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് പറയുന്നതിനിടെയാണ് സഹോദരനു നേരെ വധശ്രമമുണ്ടായത്.അജ്ഞാതരുടെ വെടിയേറ്റ കഫീലിന്റെ ഇളയ സഹോദരന്‍ കാശിഫ് ജമീലിനെ (35) ഗുരുതര പരിക്കുകളോടെ ഗോരഖ്പുര്‍ സ്റ്റാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗോരഖ്പുരില്‍ ഓക്‌സിജന്‍ നിലച്ച് കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരിച്ചപ്പോള്‍ സ്വന്തം ചിലവില്‍ ഓക്‌സിജന്‍ എത്തിച്ച് കുട്ടികളെ രക്ഷിച്ചതിന്റെ പേരില്‍ കഫീല്‍ ഖാന്‍ എട്ടുമാസത്തെ ജയില്‍ വാസത്തിന് ശേഷം ഒരു മാസം മുമ്പാണ് പുറത്തിറങ്ങിയത്.

Top Stories
Share it
Top