ഉത്തര്‍ പ്രദേശില്‍ പൊടിക്കാറ്റില്‍ 10 മരണം; നിരവധി പേര്‍ക്ക് പരിക്ക്

Published On: 2018-06-14 05:30:00.0
ഉത്തര്‍ പ്രദേശില്‍ പൊടിക്കാറ്റില്‍ 10 മരണം; നിരവധി പേര്‍ക്ക് പരിക്ക്

ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ ശക്തമായ പൊടിക്കാറ്റില്‍ 10 പേര്‍ മരിച്ചു. 28 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ മൂന്ന് പേര്‍ ഗോന്‍ഡയില്‍ നിന്നുള്ളവരാണ്. ഫൈസാബദില്‍ ഒരാളും സീതാപൂരില്‍ ആറ് പേരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ലക്‌നൗവിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കൊടുങ്കാറ്റും പൊടിക്കാറ്റും ഉണ്ടാകാന്‍ സാധ്യതയുള്ളതായി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Top Stories
Share it
Top