ഹൃദയമിടിപ്പോടെ കരുണാനിധി; നെഞ്ചിടിപ്പോടെ തമിഴകം

Published On: 30 July 2018 4:15 AM GMT
ഹൃദയമിടിപ്പോടെ കരുണാനിധി; നെഞ്ചിടിപ്പോടെ തമിഴകം

ചെന്നൈ: ഡിഎംകെ നേതാവ് ഡോ.മുത്തുവേല്‍ കരുണാനിധിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഹൃദയമിടിപ്പുണ്ടെങ്കിലും അബോധാവസ്ഥയില്‍ തുടരുകയാണ്. മെഡിക്കല്‍ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അത്യാഹിത വിഭാഗത്തില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെങ്കിലും പിന്നീട് നില മെച്ചപ്പെടുകയായിരുന്നു.

മുന്‍ ദിവസങ്ങളില്‍ രാത്രി 8 മണിയോടെയാണ് കാവേരി ആശുപത്രിയധികൃതര്‍ മെഡിക്കല്‍ ബുളളറ്റിന്‍ പുറത്തിറക്കിയത്. എന്നാല്‍, കഴിഞ്ഞ ദിവസം ഒന്നര മണിക്കൂര്‍ പിന്നിട്ട് 9.30നാണ് ബുളളറ്റിന്‍ ഇറക്കിയത്. നില മാറ്റമില്ലാതെ തുടരുന്നതായിട്ടാണ് ബുളളറ്റിനില്‍ പറഞ്ഞത്.

ഞായറാഴ്ച രാത്രിയില്‍ ആരോഗ്യനില വഷളായന്നറിഞ്ഞ് ഒരു പൊതുപരിപാടിക്കായി സേലത്തുണ്ടായിരുന്നു മുഖ്യമന്ത്രി പളനിസാമി പെട്ടെന്ന് ചെന്നൈയിലെത്തിയത് അനുയായികള്‍ക്കിടയില്‍ പരിഭ്രാന്തരാക്കി. വിവരമറിഞ്ഞ് ആയിരകണക്കിനു അനുയായികള്‍ കാവേരി ആശുപത്രിക്കു മുന്നിലെത്തി. അനുയായികളോട് ആത്മസമംയമനം പാലിക്കാന്‍ ഡിഎംകെ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്്.

Top Stories
Share it
Top