അഫ്ഗാന്‍ മേഖലയില്‍ ഭൂകമ്പം, ഉത്തരേന്ത്യയില്‍ പ്രകമ്പനം

Published On: 2018-05-09 11:00:00.0
അഫ്ഗാന്‍ മേഖലയില്‍ ഭൂകമ്പം, ഉത്തരേന്ത്യയില്‍ പ്രകമ്പനം

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന്‍-തജിക്കിസ്ഥാന്‍-പാക്കിസ്ഥാന്‍ മേഖലകളില്‍ ഭൂകമ്പം. 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം അഫ്ഗാനിസ്ഥാനിലെ ഹിന്ദു കുഷാണ്. വൈകീട്ട് 4.15 ഓടെയായിരുന്നു ഭൂചലനം ഉണ്ടായത്.

ഇതിന്റെ പ്രകമ്പനങ്ങളാണ് ഉത്തരേന്ത്യയില്‍ അനുഭവപ്പെട്ടത്. കാശ്മീരിലും ഡല്‍ഹി പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ് സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിലുമാണ് പ്രകമ്പനം ഉണ്ടായത്. ഭൂകമ്പത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൂടുതല്‍ പുറത്തു വരുന്നതേയുള്ളൂ.

Top Stories
Share it
Top