രാഷ്ട്രീയ പരസ്യങ്ങള്‍ ഒഴിവാക്കാന്‍ ഫേസ്ബുക്കിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Published On: 29 Jun 2018 4:15 AM GMT
രാഷ്ട്രീയ പരസ്യങ്ങള്‍ ഒഴിവാക്കാന്‍ ഫേസ്ബുക്കിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വെബ്ഡസ്‌ക്: പോളിങ്ങിനു 48 മണിക്കൂറുകള്‍ മുമ്പ് രാഷ്ട്രീയ പരസ്യങ്ങള്‍ പരിശോധിച്ച് ബ്ലോക്ക് ചെയ്യണമെന്ന് ഫേസ്ബുക്കിനോട് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍, സാമൂഹ്യ മാദ്ധ്യങ്ങളിലെ ഭീമന്‍ കമ്പനിയായ ഫേസ്ബുക്ക് ഇതുവരെ ഈ ആവശ്യത്തോട് പ്രതികരിച്ചിട്ടില്ല. അതെസമയം, വിഷയം പരിശോധിക്കുമെന്ന ബന്ധപ്പെട്ടവര്‍ അറിയിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ജൂണ്‍ 4 ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ജനപ്രാധിനിത്യ നിയമം 1951, വകുപ്പ് 126 അനുസരിച്ച് രാഷ്ട്രീയ പരസ്യങ്ങള്‍ ഒഴിവാക്കാന്‍ ഫേസ്ബുക്ക് പ്രതിനിധിയോട് കമ്മീഷന്‍ ഉത്തരവിട്ടത്. നിയമ ലംഘനങ്ങള്‍ ഉണ്ടായാല്‍ അത് പരിശോധിക്കാന്‍ ഒരു വിന്‍ഡോ തുറക്കുന്ന കാര്യം പരിഗണിക്കാമെന്ന് യോഗത്തില്‍ ഫേസ്ബുക്ക് പ്രതിനിധികള്‍ അറിയിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

Top Stories
Share it
Top