തുടര്‍ച്ചയായി ട്വീറ്റ് ചെയ്യുന്ന മോഡിക്ക് ന്യൂനപക്ഷ സ്ത്രീ ബലാത്സംഗത്തിനിരയാവുമ്പോല്‍ ശബ്ദം നഷ്ടപ്പെടുന്നു, മോദിക്കെതിരെ ന്യൂയോര്‍ക്ക് ടൈംസിന്റെ മുഖപ്രസംഗം

ന്യൂയോര്‍ക്ക്: കഠ്‌വ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിശബ്ദതയെ വിമര്‍ശിച്ച് ന്യൂയോര്‍ക്ക് ടൈംസ് മുഖപ്രസംഗം. രാജ്യത്ത് വനിതകളും...

തുടര്‍ച്ചയായി ട്വീറ്റ് ചെയ്യുന്ന മോഡിക്ക് ന്യൂനപക്ഷ സ്ത്രീ ബലാത്സംഗത്തിനിരയാവുമ്പോല്‍ ശബ്ദം നഷ്ടപ്പെടുന്നു, മോദിക്കെതിരെ ന്യൂയോര്‍ക്ക് ടൈംസിന്റെ മുഖപ്രസംഗം

ന്യൂയോര്‍ക്ക്: കഠ്‌വ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിശബ്ദതയെ വിമര്‍ശിച്ച് ന്യൂയോര്‍ക്ക് ടൈംസ് മുഖപ്രസംഗം. രാജ്യത്ത് വനിതകളും ന്യൂനപക്ഷങ്ങളും ബി.ജെ.പിയുമായി ബന്ധമുള്ള വര്‍ഗ്ഗീയ ശക്തികളാല്‍ അക്രമിക്കപ്പെടുമ്പോള്‍ മോദിക്ക് വാക്കുകളില്ലെന്ന് വനിതകള്‍ അക്രമിക്കപ്പെടുമ്പോഴുള്ള നിശബ്ദ എന്ന തലക്കെട്ടിട്ട മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു. ഇത്തരം സംഭവങ്ങള്‍ ദേശിയവാദികളുടെ ആസൂത്രിത ക്യാമ്പയിന്റെ ഭാഗമാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
കഠ്‌വ സംഭവത്തില്‍ വെള്ളിയാഴ്ച പ്രതികരിച്ച മോദി കുഞ്ഞുങ്ങള്‍ക്ക നീതി ലഭിക്കുമെന്ന പറഞ്ഞിരുന്നു.

പശുവിന്റെ പേരില്‍ രാജ്യത്ത് ദളിതരും മുസ്ലീങ്ങളും അക്രമിക്കപ്പെട്ടപ്പോളും പ്രധാനമന്ത്രിയുടെ സമീപനം ഇത്തരത്തിലായിരുന്നുവെന്ന് പത്രം കുറ്റപ്പെടുത്തുന്നു. ഉന്നാവോയിലെ ബി.ജെ.പി എം..എല്‍.എക്കെതിരായ കേസ് സംബന്ധിച്ചോ കഠ്‌വ വിഷയത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ പങ്ക് സംബന്ധിച്ചോ പ്രതികരിക്കാന്‍ മോദി തയ്യാറായിട്ടില്ല.
നിര്‍ഭയ കേസിലുണ്ടായ പ്രതിഷേധങ്ങളോട് വേണ്ട രീതിയില്‍ പ്രതികരിക്കാതിരുന്ന കോണ്‍ഗ്രസിന്റെ പാഠങ്ങള്‍ മോദി മനസിലാക്കിയിട്ടിലായെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു.

രാഷ്ട്രീയമായി യോജിക്കുന്നവര്‍ക്ക് വേണ്ടി മാത്രമല്ല, രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും വേണ്ടിയും മോദി പോരാടണമെന്നും മുഖ പ്രസംഗത്തില്‍ പറയുന്നുണ്ട്.

Story by
Read More >>