യോഗിയുടെ പദ്ധതികളെ വെല്ലാന്‍ എസ്പി- ബിഎസ്പി സഖ്യത്തിനാകുമോ     

ന്യൂഡല്‍ഹി: യുപിയിലെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ പങ്കെടുത്തത് നിരവധി പൊതുയോഗങ്ങളിലാണ്....

യോഗിയുടെ പദ്ധതികളെ വെല്ലാന്‍ എസ്പി- ബിഎസ്പി സഖ്യത്തിനാകുമോ     

ന്യൂഡല്‍ഹി: യുപിയിലെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ പങ്കെടുത്തത് നിരവധി പൊതുയോഗങ്ങളിലാണ്. ബിജെപി കോട്ടയായ ഗൊരഖ്പൂരില്‍ മാത്രം 16 ഉം ഫൂല്‍പൂരില്‍ അഞ്ചും പൊതു യോഗങ്ങളിലാണ് ആദിത്യനാഥ് പങ്കെടുത്തത്. അതേസമയം, ഉപമുഖ്യമന്ത്രി സിഎം കേശവ് പ്രസാദ് മൗര്യ ഏഴ് തെരഞ്ഞെടുപ്പ് റാലികളും രണ്ട് നുക്കാഡ് സഭകളിലുമാണ് പങ്കെടുത്തത്. യുപിയിലെ ബിജെപിയുടെ മിന്നും വിജയത്തിന് ശേഷമാണ് മുന്‍ എംപിമാര്‍ സംസ്ഥാനത്തിന്റെ അധികാര കസേരയിലെത്തുന്നത്. പിന്നീട് ബിജെപിയുടെ സംഘടനാ പ്രവര്‍ത്തനം ഉയര്‍ന്ന ആവേശത്തിലായിരുന്നു. സംസ്ഥാനത്തലും കേന്ദ്രത്തിലും ഉയര്‍ച്ചകള്‍ കണ്ട അമിത ആത്മവിശ്വാസം പക്ഷെ ബിജെപിക്ക് യുപിയില്‍ പ്രഹരമാണ് നല്‍കിയത്.

എസ്പി ബിഎസ്പി കൂട്ടുകെട്ടിലൂടെ യുപിയില്‍ താമരക്ക് വിരിയാനായില്ല. രണ്ട് മണ്ഡലങ്ങളിലും ബിജെപിയുടെ പ്രചാരണത്തിലൂടെ വന്‍ വികസന പദ്ധതികളാണ് ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നത്. 2017ലെ നിയമസഭാ തെരഞ്ഞടുപ്പിലെ വോട്ടിംഗ് നില കണക്കുക്കൂട്ടിയാണ് സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും കൈകോര്‍ത്തത്. കഴിഞ്ഞ തവണ അഞ്ച് നിയമസഭാ സീറ്റില്‍ നാലിലും വിജയിച്ച ബിജെപിക്ക് കിട്ടിയ വോട്ടിനേക്കാള്‍ കൂടുതലാണ് ഗൊരഖ്പൂരിലും ഫൂല്‍പൂരിലും എസ്പി-ബിഎസ്പി സംഖ്യത്തിന് ലഭിച്ചതെന്നാണ് സമാജ്വാദി പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. മന്ത്രി ജയപ്രകാശ് നിഷാദ്, മനോജ് കശ്യപ് തുടങ്ങിയ നേതാക്കളായിരുന്നു യുപി ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി പ്രചാരണത്തിനായി എത്തിയിരുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി ഉപേന്ദ്ര ശുക്ലയ്ക്കായി മന്ത്രിമാരായ ധരംപാല്‍ സിംഗ്, സ്വതന്ത്ര ഡിയോ സിങ്, രമാപതി ശാസ്ത്രി, ഉപേന്ദ്ര തിവാരി, അനില്‍ രാജ്ഭര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രചാരണത്തിനായി എത്തിയിരുന്നു.

3 ലക്ഷത്തിനടുത്ത് നിഷാദ് വോട്ടര്‍മാരുള്ള സീറ്റായിരുന്നു അത്. ദളിത് വോട്ട് ലക്ഷ്യമാക്കി മന്ത്രി രമാപതി ശാസ്ത്രിയെയായിരുന്നു ദളിത് ആധിപത്യമുള്ള സ്ഥലങ്ങളില്‍ ബിജെപി പ്രചാരണത്തിനായി അയച്ചത്. ഡോക്ടര്‍ കൂടിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുരീത കരീമിനെ നേരിടാനായി ബിജെപി വ്യത്യസ്ത പ്രചാരണ പരിപാടികളായിരുന്നു ആസൂത്രണം ചെയ്തത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ മഹേന്ദ്ര നാഥ് പാണ്ഡെ, ആരോ?ഗ്യമന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിങ് എന്നിവര്‍ ഡോക്ടര്‍മാരുമായി ചേര്‍ന്നുള്ള നിരവധി പരപാടികളാണ് സംഘടിപ്പിച്ചത്. ഗൊരഖ്പൂരില്‍ വിവിധ വിഭാഗങ്ങളിലായി മൂന്ന് പൊതുപരിപാടികളിലും ഫൂല്‍പൂരില്‍ ഓരോ പരിപാടിയിലുമാണ് യോഗി പങ്കെടുത്തത്. പക്ഷെ ജനങ്ങളുടെ വിധിയെഴുത്ത് പ്രതികൂലമായിരുന്നു. ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നിരവധി വികസന പരിപാടികളാണ് യോഗി സര്‍ക്കാര്‍ തിരക്കിട്ട് ചെയ്തത്.

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് ജനുവരിയിലായിരുന്നു ഗൊരഖ്പൂര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്. കൂടാതെ സഹജ്‌നയില്‍ സര്‍ക്കാര്‍ പോളിടെക്‌നിക്കിന് മുഖ്യമന്ത്രി തറക്കല്ലിട്ടു. കാളേശ്വര്‍ നൗസര്‍ റോഡില്‍ 336 ലക്ഷം രൂപയുടെ എല്‍ഇഡി തെരുവ് വിളക്കുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നടത്തി. ഗൊരരഖ്പൂര്‍ ഇന്‍ഡസ്ട്രിയില്‍ ഡെവലപ്‌മെന്റ് അതോറിറ്റിക്കായി 1500 രൂപയുടെ മൂലധന നിക്ഷേപവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഫെബ്രുവരിയില്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി തവാര്‍ ചന്ദും ഉള്‍പ്പെടെ ഗൊരഖ്പൂരിലെ ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് ഗൃഹോപകരണ വിതരണത്തിന്റെ ഭാഗമായി സാമൂഹ്യ ശാക്തീകരണ ക്യാമ്പും സംഘടിപ്പിച്ചിരുന്നു. അതിനു മുമ്പ് 60 കോടിയോളം രൂപയുടെ 33 പ്രൊജക്ടും 406 കോടി രൂപയുടെ സംരംഭക പ്രൊജക്ടുമാണ് ഉദ്ഘാടനം ചെയ്തത്. അതേസമയം ഫൂല്‍പൂരിലും പ്രചാരണ പരിപാടികള്‍ക്കും വാഗ്ദാനങ്ങള്‍ക്കും ബിജെപി ഒരു കുറവും വരുത്തിയിരുന്നില്ല. കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍ പങ്കെടുത്ത രണ്ട് പൊതുപരിപാടികളാണ് ഫൂല്‍പൂരില്‍ പാര്‍ട്ടി സംഘടിപ്പിച്ചത്. റിത ബഹുഗുണ ജോഷി ഉള്‍പ്പെടെ നിരവധി മന്ത്രിമാരാണ് പ്രചാരണത്തിനായി ഫൂല്‍പൂരില്‍ എത്തിയത്. ഫെബ്രുവരിയില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും മൗര്യയും ചേര്‍ന്ന് 5632 കോടി രൂപയുടെ ഹൈവേ പ്രൊജക്ടിന്റെ തറക്കല്ലിടല്‍ നടത്തിയിരുന്നു.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ജനങ്ങളുടെ കണ്ണില്‍ പൊടിയിടല്‍ മാത്രമായിരുന്നു ഇതെല്ലാമെന്നാണ് രണ്ട് മണ്ഡലങ്ങളിലും ബിജെപിക്ക് സംഭവിച്ചിട്ടുള്ള പതനം വ്യക്തമാക്കുന്നത്. അതേസമയം, ഇത്തരം കണ്ണില്‍പൊടിയിടല്‍ തന്ത്രം ബിജെപി നടത്തിയിട്ടും ജനങ്ങള്‍ ബിജെപിയെ കൈയൊഴിഞ്ഞത് എസ്പി-ബിഎസ്പി സഖ്യത്തിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.

Story by
Read More >>