വോട്ട് ചെയ്തവര്‍ക്ക് ദോശയും കാപ്പിയും സൗജന്യം

ബംഗളൂരൂ: വോട്ട് ചെയ്‌തോ? എങ്കില്‍ ദോശയും ഒരു കപ്പ് കാപ്പിയും സൗജന്യമാണ്. ബംഗളൂരുവിലെ നിസര്‍ഗ ഗ്രാന്റ് ഹോട്ടലിലാണ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഈ ഓഫര്‍...

വോട്ട് ചെയ്തവര്‍ക്ക് ദോശയും കാപ്പിയും സൗജന്യം

ബംഗളൂരൂ: വോട്ട് ചെയ്‌തോ? എങ്കില്‍ ദോശയും ഒരു കപ്പ് കാപ്പിയും സൗജന്യമാണ്. ബംഗളൂരുവിലെ നിസര്‍ഗ ഗ്രാന്റ് ഹോട്ടലിലാണ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഈ ഓഫര്‍ ലഭിക്കുന്നത്. വിരലില്‍ മഷിയടയാളം കാണിച്ചാല്‍ മതി അസ്സല്‍ ദോശയും കാപ്പിയും കഴിച്ച് മടങ്ങാം. വോട്ടര്‍മാര്‍ അവരുടെ അവകാശം വിനിയോഗിക്കാന്‍ വേണ്ടിയാണ് ഇത്തരം പ്രോത്സാഹന രീതികള്‍ കൈക്കൊള്ളുന്നതെന്നാണ് ഹോട്ടല്‍ ഉടമ കൃഷ്ണ രാജ് പറയുന്നത്.

ബംഗളൂരുവിലെ വിശ്വേശ്വരയ്യ കോളേജ് ഓഫ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളാണ് ഇത്തരമൊരാശയം മുന്നോട്ടുവച്ചതെന്ന് ഹോട്ടലുടമ പറയുന്നു. സ്ഥിരമായി ഹോട്ടലില്‍ എത്താറുള്ള വിദ്യാര്‍ത്ഥികള്‍ തെരഞ്ഞുപ്പ് ചര്‍ച്ചകളില്‍ സജീവമാണ്, അവരുടെ വോട്ടിന് വലിയ പ്രാധാന്യമില്ലെന്ന അഭിപ്രായമായിരുന്നു അവര്‍ക്കുണ്ടായത്.

ഇത് തിരുത്തി വോട്ടിംഗിന്റെ പ്രാധാന്യത്തെക്കുറിച്ച് ഞങ്ങള്‍ അവര്‍ക്ക് പറഞ്ഞു കൊടുത്തിരുന്നു, അപ്പോഴാണ് ഇങ്ങനൊരു ആശയം അവര്‍ മുന്നോട്ടുവെച്ചതെന്നും ഹോട്ടലുടമ പറഞ്ഞു. നിസര്‍ഗയില്‍ മാത്രമല്ല ഇത്തരം ഓഫറുകളുള്ളത്, മറ്റൊരു ഹോട്ടലായ മാന്യതയിലും വിരലില്‍ മഷിയടയാളം കാണിച്ചാല്‍ 10ശതമാനം ഓഫര്‍ ലഭിക്കുന്നതാണ്. നഗരത്തിലെ പോളിംഗ് ശതമാനം കൂട്ടി വോട്ടിംഗിനോടുള്ള ആഭിമുഖ്യം വളര്‍ത്താനായി നിരവധി സന്നദ്ധ സംഘടനകളും നിരവധി പരിപാടികളാണി രംഗത്തുണ്ട്.

Story by
Read More >>