പശ്ചിംബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ്: ബിജെപി മുഖ്യ എതിര്‍ കക്ഷിയാകുമെന്ന് സര്‍വ്വെ

Published On: 26 April 2018 2:30 PM GMT
പശ്ചിംബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ്: ബിജെപി മുഖ്യ എതിര്‍ കക്ഷിയാകുമെന്ന് സര്‍വ്വെ

ന്യൂഡല്‍ഹി: കമ്മീഷന്‍ വെസ്റ്റ് ബഗാള്‍ പഞ്ചായത്ത് തെരഞ്ഞടുപ്പ് തിയതി പ്രഖ്യാപിക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഗ്രമങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് പിന്തുണ നഷ്ടമാകുന്നു. സംസ്ഥാനത്തെ ചില ഗ്രാമങ്ങളിലെങ്കിലും ബി.ജെ.പി പ്രധാന എതിര്‍ കക്ഷിയായി വരുമെന്നാണ് വാര്‍ത്ത ചാനലായ എ. ബി. പി ആനന്ദ നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ വ്യക്തമാകുന്നകത്.സി.പി.ഐ(എം)ലെ ഇടതുപക്ഷ പാര്‍ടികള്‍ മൂന്നാം സ്ഥാനത്തായിരിക്കുമെന്നും കോണ്‍ഗ്രസ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുംമെന്നും സര്‍വ്വെ വിലയിരുത്തുന്നു.

തൃണമൂലിനെതിരായ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം ശക്തമായപ്പോള്‍ തെരഞ്ഞടുപ്പ് വിജയത്തിനായി നടത്തിയ ജാഥ അവര്‍ക്ക് ഉപേക്ഷിക്കേണ്ടിവന്നു. ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളിലുടെ നേട്ടമുണ്ടാക്കാന്‍ പോകുന്നത് ബി.ജെ.പിയാണെന്നും സര്‍വ്വേ വ്യക്തമാക്കുന്നു. ആകെയുള്ള 825 ജില്ലാ കൗണ്‍സിലുകളില്‍ 538 എണ്ണം തൃണമൂല്‍ നേടാന്‍ സാധ്യതയുള്ളതായാണ് സര്‍വ്വേയില്‍ പറയുന്നത്.167 എണ്ണം ബി.ജെ.പിയും 73 എണ്ണം ഇടത് പാര്‍ട്ടികളും കരസ്ഥമാക്കാനും സാധ്യതയുണ്ട്. കോണ്‍ഗ്രസിന് 43 കൗണ്‍സിലുകളില്‍ തൃപ്തിപ്പെടേണ്ടി വന്നേക്കാം.

ഏപ്രില്‍ 10 മുതല്‍ 24 വരെയുള്ള തിയതികളിലായാണ് സര്‍വ്വെ നടന്നത്. വോട്ട് ശതമാനം തൃണമൂലിന് 34,ബി.ജെ.പിക്ക് 26, ഇടതിന് 13 കോണ്‍ഗ്രസിന് 7എന്ന ക്രത്തിലായിരിക്കുമെന്നും സര്‍വ്വേയില്‍ പറയുന്നു.

Top Stories
Share it
Top