ഫോണിലെ റീച്ചാര്‍ജിനായി അടുത്ത ഗ്രാമത്തിലേക്ക് പോകുന്ന ജനങ്ങള്‍; ഇത് മോദിയുടെ കണക്കില്‍പ്പെടാത്ത വൈദ്യുതിയില്ലാത്ത ഗ്രാമങ്ങള്‍

ഗുവാഹത്തി: മൊബൈല്‍ ഫോണ്‍ റീച്ചര്‍ജ് ചെയ്യാനായി പുഴ കടന്ന് അടുത്ത ഗ്രാമത്തിലേക്ക് പോകുന്നവര്‍, മക്കള്‍ക്ക്് കമ്പ്യൂട്ടറും ടെലിവിഷനും അന്യമായി...

ഫോണിലെ റീച്ചാര്‍ജിനായി അടുത്ത ഗ്രാമത്തിലേക്ക് പോകുന്ന ജനങ്ങള്‍; ഇത് മോദിയുടെ കണക്കില്‍പ്പെടാത്ത വൈദ്യുതിയില്ലാത്ത ഗ്രാമങ്ങള്‍

ഗുവാഹത്തി: മൊബൈല്‍ ഫോണ്‍ റീച്ചര്‍ജ് ചെയ്യാനായി പുഴ കടന്ന് അടുത്ത ഗ്രാമത്തിലേക്ക് പോകുന്നവര്‍, മക്കള്‍ക്ക്് കമ്പ്യൂട്ടറും ടെലിവിഷനും അന്യമായി പോകുമോയെന്ന് വിഷമിച്ചിരിക്കുന്ന മാതാപിതാക്കള്‍. എല്ലാവരും ഇന്ത്യയില്‍ തന്നെയാണ്. പ്രധാനമന്ത്രി പറഞ്ഞ സമ്പൂര്‍ണ വൈദ്യുതീകരണം നടന്ന ഗ്രാമങ്ങളിലാണ് ഇവരും.

അസാമിലെ ജോല്‍പാറാ ജില്ലയിലെ തെങ്കാസോട്ട് ഗ്രാമത്തിലെ ബിമല്‍ റാംമ്പ ദിവസവും നദി കടന്ന് അടുത്ത ഗ്രാമത്തില്‍ ചെന്നാണ് മെബൈല്‍ ഫോണില്‍ ചാര്‍ജ് നിറയ്ക്കുന്നത്. ബിമലിന്റെ ഗ്രാമത്തിലെ മൊബൈല്‍ ഫോണുള്ളവരുടെ ജീവിതത്തിലെ ദൈനംദിന കാര്യമാണിത്. പത്ത് രൂപയാണ് ചാര്‍ജിംഗിനായി ഈടാക്കുന്നത്. 120 കുടുംബങ്ങളാണ് ഇവിടെ വര്‍ഷങ്ങളായി വൈദ്യുതിയില്ലാതെ ജീവിക്കുന്നത്.

1958 മുതല്‍ ഇവിടുത്തുകാര്‍ വൈദ്യുതിയില്ലാതെയാണ് ജീവിക്കുന്നത്, കുട്ടികള്‍ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ പഠിക്കുന്നു. ഞങ്ങളുടെ ജനപ്രതിനിധി കിലോമീറ്ററുകളുടെ വ്യത്യാസത്തില്‍ ജീവിക്കുന്നെങ്കിലും ഞങ്ങളുടെ അവസ്ഥയില്‍ മാറ്റമില്ല. ബിമല്‍ പറയുന്നു.

അസാമിലെ ഗോളാഗട്ട് ജില്ലയിലെ ജോലോക്കിബാരി ഗ്രാമത്തിലുള്ളവര്‍ക്ക് മൊബൈലും ടെലിവിഷന്‍ സൗകര്യങ്ങളുമില്ല. അതിനാല്‍ തന്നെ തങ്ങളുടെ മക്കള്‍ക്കും ഇവ അന്യമായി പോകുമോ എന്ന സങ്കടത്തിലാണ് ഇവിടുത്തെ മാതാപിതാക്കള്‍.

ഞങ്ങളുടെ കാലത്ത് ഇവിടെ വൈദ്യുതി ഇല്ലായിരുന്നു. ഞങ്ങളുടെ മക്കള്‍ക്കും പെരകുട്ടികള്‍ക്കും വൈദ്യുതി ലഭിച്ചിട്ടുമില്ല. സ്വപ്‌നങ്ങള്‍ സ്വപ്‌നങ്ങളായി തന്നെ തുടരുമോ എന്ന ഭയമാണുള്ളത്. ദിവസ വേതനക്കാരനായ ഭായി സായികി പറഞ്ഞു.

ഇതൊക്കെ തന്നെയാണ് ഇന്ത്യയിലെ 'ഗാമങ്ങളില്‍ സമ്പൂര്‍ണ വൈദ്യുതീകരണം' നടപ്പാക്കി എന്നു കാണിച്ചു തരുന്നത്.

Story by
Read More >>