ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കി ഉയര്‍ത്തരുതെന്ന്‌ കേന്ദ്ര നിയമ മന്ത്രി

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്താന്‍ ഈ ഘട്ടത്തില്‍ സാധ്യമല്ലെന്ന് കേന്ദ്ര നിയമ മന്ത്രി...

ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കി ഉയര്‍ത്തരുതെന്ന്‌ കേന്ദ്ര നിയമ മന്ത്രി

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്താന്‍ ഈ ഘട്ടത്തില്‍ സാധ്യമല്ലെന്ന് കേന്ദ്ര നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദ്. നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് അയച്ച കത്തിലാണ് മന്ത്രി ഈ ആവശ്യം ഉന്നയിച്ചത്. ജസ്റ്റിസ് കെ.എം ജോസഫ് സിനിയോറിറ്റി പട്ടികയില്‍ 42-ാമത് ആണ്. നിലവില്‍ അദ്ദേഹത്തേക്കാള്‍ മുതിര്‍ന്ന 11 ചീഫ് ജസ്റ്റിസുമാരുണ്ട്. അതിനാല്‍ ജസ്റ്റിസ് ജോസഫിനെ ചീഫ് ജസ്റ്റിസായി ഉയര്‍ത്തുക ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധ്യമല്ലെന്ന് നിയമ മന്ത്രി കത്തില്‍ സൂചിപ്പിച്ചതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ്സ്‌ റിപ്പോര്‍ട്ട് ചെയ്തു.

കൊളീജിയത്തിന്റെ ശിപാര്‍ശ ഉണ്ടായിരുന്നിട്ടും ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ മടിക്കുന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. കേന്ദ്രസര്‍ക്കാറിന്റെ ഈ നിലപാടിനെതിരെ മുന്‍ മന്ത്രി പി. ചിദംബരം ഉള്‍പ്പെടെയുളളവര്‍ രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര നിയമ മന്ത്രിയുടെ കത്ത്.

ജസ്റ്റിസ് കെ.എം ജോസഫിനെ എത്രയും പെട്ടെന്ന് സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്തണമെന്ന്‌ മുന്‍ നിയമ മന്ത്രി കപില്‍ സിബല്‍ ദില്ലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നതിനുളള കൊളീജിയത്തിന്റെ നിര്‍ദ്ദേശം അട്ടിമറിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാറിന്റേതെന്നും അദ്ദേഹം ആരോപിച്ചു.

Story by
Read More >>