സംവരണത്തിനെതിരേ ഇന്ന് സവര്‍ണരുടെ ഭാരത ബന്ദ് 

ന്യൂഡല്‍ഹി: ജാതിസംവരണം എടുത്തുകളയണമെന്നാവശ്യപ്പെട്ട് സവര്‍ണ സമുദായകൂട്ടായ്മയായ സര്‍വസമാജ് ആഹ്വാനം ചെയ്ത ഭാരത ബന്ദ് ഇന്ന്. സമൂഹമാധ്യമങ്ങള്‍ വഴിയാണ്...

സംവരണത്തിനെതിരേ ഇന്ന് സവര്‍ണരുടെ ഭാരത ബന്ദ് 

ന്യൂഡല്‍ഹി: ജാതിസംവരണം എടുത്തുകളയണമെന്നാവശ്യപ്പെട്ട് സവര്‍ണ സമുദായകൂട്ടായ്മയായ സര്‍വസമാജ് ആഹ്വാനം ചെയ്ത ഭാരത ബന്ദ് ഇന്ന്. സമൂഹമാധ്യമങ്ങള്‍ വഴിയാണ് ജാട്ട്, ഗുജ്ജര്‍, ബ്രാഹ്മിണ്‍, രജപുത്ര എന്നീ സമുദായങ്ങളുടെ കൂട്ടായ്മ ബന്ദിന് ആഹ്വാനം ചെയ്തത്.

സവര്‍ണര്‍ ബന്ദിന് ആഹ്വാനം ചെയ്ത സാഹചര്യത്തില്‍ കേന്ദ്രം സംസ്ഥാനസര്‍ക്കാരുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബന്ദിനിടെ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാനും ആളപായമില്ലാതിരിക്കാനും കര്‍ശന നടപടികളെടുക്കണമെന്നാണ് കേന്ദ്രനിര്‍ദേശം. ആവശ്യമെങ്കില്‍ നേതാക്കളെ കരുതല്‍ തടങ്കലില്‍ വയ്ക്കണമെന്നും നിര്‍ദേശമുണ്ട്.

എസ്സി/എസ്ടി പീഡന നിരോധന നിയമം ദുര്‍ബലപ്പെടുത്തുന്ന സുപ്രീംകോടതി വിധിക്കെതിരെ ദലിതര്‍ പ്രക്ഷോഭം സംഘടിപ്പിച്ചതിനു പിന്നാലെയാണ് സവര്‍ണരും പ്രക്ഷോഭത്തിനിറങ്ങിയിരിക്കുന്നത്. ഏപ്രില്‍ രണ്ടിന് ദലിതുകള്‍ ആഹ്വാനം ചെയ്ത ബന്ദിനിടെ പോലീസുമായുണ്ടായ സംഘര്‍ഷത്തില്‍ 12 ദലിതുകള്‍ മരിച്ചിരുന്നു. അഞ്ചു സംസ്ഥാനങ്ങളിലായാണ് ഇത്രയും പേര്‍ മരിച്ചത്. മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്.


Story by
Read More >>