ഇന്ദിരാ ഗാന്ധിയെ ഹിറ്റ്‌ലറോട് ഉപമിച്ച് അരുണ്‍ ജെയ്റ്റിലി; അടിയന്തരാവസ്ഥ കാലത്ത് ഇന്ത്യ രാജഭരണത്തിന്‍ കീഴിലായി

Published On: 2018-06-25 09:15:00.0
ഇന്ദിരാ ഗാന്ധിയെ ഹിറ്റ്‌ലറോട് ഉപമിച്ച് അരുണ്‍ ജെയ്റ്റിലി; അടിയന്തരാവസ്ഥ കാലത്ത് ഇന്ത്യ രാജഭരണത്തിന്‍ കീഴിലായി

ന്യൂഡല്‍ഹി: അടിയന്തരാവസ്ഥയുടെ 43-ാം വാര്‍ഷികത്തില്‍ വിവാദ പാരാമര്‍ശവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലി. ഇന്ദിരാഗാന്ധിയുടെ ഭരണത്തില്‍ രാജ്യത്തിന്റെ ജനാധിപത്യം സ്വേച്ഛാധിപത്യത്തിന്‍ കീഴിലായെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അടിയന്തരാവസ്ഥയില്‍ ഇന്ദിര സര്‍ക്കാര്‍ ജനങ്ങളെ നിര്‍ബന്ധിച്ച് വന്ധ്യംകരണത്തിന് വിധേയരാക്കിയെന്നും അദ്ദേഹം പറഞ്ഞു.

'ജനങ്ങളുമായി ഹിറ്റ്‌ലറും ഇന്ദിര ഗാന്ധിയുടേയും സമീപനം ഒന്നുതന്നെയായിരുന്നു. ഒരു നോക്കുകുത്തിയെന്ന പോലെ ഇരുവരും ഭരണഘടനയെ അസാധുവാക്കി. അതോടൊപ്പം, ജനാധിപത്യത്തെ സ്വേച്ഛാധിപത്യത്തിലേക്ക് മാറ്റാനായി അവര്‍ റിപ്പബ്ലിക്കന്‍ ഭരണഘടന ഉപയോഗിച്ചു. ഹിറ്റ്‌ലര്‍ തന്റെ എതിര്‍സ്വരങ്ങളെ നിശബ്ദമാക്കാനായി പാര്‍ലമെന്റിലെ പ്രതിപക്ഷ അംഗങ്ങളെ അറസ്റ്റ് ചെയ്ത് തുറങ്കിലടച്ചു. അതുവഴി പാര്‍ലമെന്റില്‍ അവര്‍ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാനുമായി'- അരുണ്‍ ജെയ്റ്റ്‌ലി ട്വീറ്റ് ചെയ്തു.

Top Stories
Share it
Top