ദേശീയ പൗരത്വ കരട് രജിസ്റ്റര്‍: മന്ത്രിയടക്കമുള്ള തൃണമൂല്‍ സംഘം കസ്റ്റഡിയില്‍ 

Published On: 2018-08-02 12:15:00.0
ദേശീയ പൗരത്വ കരട് രജിസ്റ്റര്‍: മന്ത്രിയടക്കമുള്ള തൃണമൂല്‍ സംഘം കസ്റ്റഡിയില്‍ 

മുംബൈ: അസം ദേശീയ പൗരത്വ കരട് റജിസ്റ്ററിനെതിരായ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബംഗാള്‍ മന്ത്രി ഫിര്‍ഹാദ് ഹക്കിം, സുഖേന്ദു ശേഖര്‍ റോയ്, കാകോല ഘോഷ് ദാസ്തിദര്‍, രത്‌നാ ഡേ നാഗ്, നദീമുല്‍ ഹഖ്, അര്‍പ്പിത ഘോഷ്, മമത താക്കൂര്‍ എന്നിവരാണ് സില്‍ച്ചാല്‍ വിമാനത്താവളത്തില്‍ കസ്റ്റഡിയിലായത്.

സംഭവത്തിനുശേഷം തൃണമുല്‍ കോണ്‍ഗ്രസ് നോതാക്കള്‍ ശക്തമായി രംഗത്തു വന്നു. അസമിലെ ജനങ്ങളെ കാണാനുള്ള തങ്ങളുടെ അവകാശമാണ് തടഞ്ഞതെന്നും ഇത് അടിയന്തിരാസ്ഥക്ക് സമമാണെന്നും തൃണമൂല്‍ എംപി ഡെറെക് ഒബ്രീന്‍ ആരോപിച്ചു.

അസമിലെ ദേശീയ പൗരത്വ കരട് റജിസ്റ്ററിനെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ അസമില്‍ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ബിജെപിയുടെ യുവജനവിഭാഗമായ ഭാരതീയ ജനത യുവമോര്‍ച്ച നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു ഇത്. മറ്റു സംസ്ഥാനങ്ങളിലും റജിസ്റ്റര്‍ തയാറാക്കിയാല്‍ രാജ്യത്ത് ആഭ്യന്തര കലാപത്തിനും രക്തച്ചൊരിച്ചിലിനും കാരണമാകുമെന്ന് മമത പറഞ്ഞിരുന്നു.

Top Stories
Share it
Top