കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

Published On: 29 Jun 2018 4:00 PM GMT
കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരിൽ സുരക്ഷാസേനയും പ്രാദേശിക ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. മൂന്നു ഭീകരവാദികളെ സുരക്ഷാസേന വധിച്ചു. പുല്‍വാമയിലുള്ള തമുന ഗ്രാമത്തിലാണ് ഇരുവിഭാ​ഗവും തമ്മിലുള്ള ഏറ്റുമുട്ടൽ നടക്കുന്നത്. ഭീകരാവാദികളുടെ സാന്നിധ്യം സംബന്ധിച്ച രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സുരക്ഷാസേന പ്രദേശത്ത് എത്തിയത്.

ഇതിനിടെ സുരക്ഷാ സേനയ്ക്ക് നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. ഇതേതുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പതിനഞ്ചുകാരനായ ഫൈസാന്‍ അഹമ്മദ് ഖാനാണ് വെടിയേറ്റു മരിച്ചത്. എട്ടു സാധാരണക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് ഇന്റര്‍നെറ്റ്- മൊബൈല്‍ സേവനങ്ങള്‍ താത്കാലികമായി റദ്ദാക്കിയിട്ടുണ്ട്.

Top Stories
Share it
Top