കശ്മീരിൽ സുരക്ഷാസേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അനന്ത്‌നാഗില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. സുരക്ഷാസേനയും സി.ആര്‍.പി.എഫ്, ജമ്മു കശ്മീര്‍...

കശ്മീരിൽ സുരക്ഷാസേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അനന്ത്‌നാഗില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. സുരക്ഷാസേനയും സി.ആര്‍.പി.എഫ്, ജമ്മു കശ്മീര്‍ പൊലീസ് എന്നിവര്‍ സംയുക്തമായാണ് ഓപറേഷന്‍ നടത്തുന്നത്. പ്രദേശത്ത് രണ്ട് തീവ്രവാദികള്‍ ഒളിഞ്ഞിരിക്കുന്നതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം പെട്രോള്‍ പാര്‍ട്ടിക്ക് നേരെ തീവ്രവാദികള്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ ഒരു ജവാന്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി കാശ്മീരില്‍ ഇത്തരം ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിട്ടിണ്ട്.

ഞായറാഴ്ച മൂന്ന് ലഷ്‌കര്‍ ഇത്വയിബ ഭീകരര്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ജൂലൈ 19ന് കുപ് വാര ജില്ലയിലെ ഹന്ദ്വാരയില്‍ സേനയുമയുള്ള ഏറ്റുമുട്ടലില്‍ പാക് തീവ്രവാദിയെ കൊലപ്പെടുത്തിയിരുന്നു.

Story by
Read More >>