തെരഞ്ഞെടുപ്പ് തോല്‍വി; തൊഗാഡിയ വിഎച്ച്പിയില്‍ നിന്ന് പുറത്തേയ്ക്ക്

ന്യൂഡല്‍ഹി: വിശ്വ ഹിന്ദു പരിഷത്ത് തെരഞ്ഞെടുപ്പില്‍ തൊഗാഡിയപക്ഷത്തിന് കനത്ത തോല്‍വി. ഇതോടെ പ്രവീണ്‍ തൊഗാഡിയയ്ക്ക് അന്താരാഷ്ട്ര വര്‍ക്കിംഗ് പ്രസിഡന്റ്...

തെരഞ്ഞെടുപ്പ് തോല്‍വി; തൊഗാഡിയ വിഎച്ച്പിയില്‍ നിന്ന് പുറത്തേയ്ക്ക്

ന്യൂഡല്‍ഹി: വിശ്വ ഹിന്ദു പരിഷത്ത് തെരഞ്ഞെടുപ്പില്‍ തൊഗാഡിയപക്ഷത്തിന് കനത്ത തോല്‍വി. ഇതോടെ പ്രവീണ്‍ തൊഗാഡിയയ്ക്ക് അന്താരാഷ്ട്ര വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം നഷ്ടമായേക്കും. തെരഞ്ഞെടുപ്പില്‍ തൊഗാഡിയ പക്ഷക്കാരനായ രാഘവ് റെഡിയെ ഹിമാചല്‍ പ്രദേശ് മുന്‍ഗവര്‍ണറും മധ്യപ്രദേശ് ഹൈക്കോടതി മുന്‍ ജഡ്ജുമായ വിഷ്ണു കോക്ജെ പരാജയപ്പെടുത്തി.

192 വോട്ടുകളില്‍ 131 എണ്ണം കരസ്ഥമാക്കിയ വിഷ്ണു വിഎച്ച്പി അധ്യക്ഷനാകും. വിഎച്ച്പിയുടെ ഭരണഘടന അനുസരിച്ച് വിഎച്ച്പി അധ്യക്ഷനാണ് അന്താരാഷ്ട്ര വര്‍ക്കിംഗ് പ്രസിഡന്റ് തിരഞ്ഞെടുക്കുന്നത്. വിഷ്ണു കോക്ജെ അധ്യക്ഷനാകുന്നതോടെ പ്രവീണ്‍ കൊഗാഡിയയ്ക്ക് സ്ഥാനം നഷ്ടമാക്കും. തൊഗാഡിയയെ വിഎച്ചപി നേതൃസ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ ആര്‍എസ്എസ് രഹസ്യതന്ത്രങ്ങള്‍ നടത്തുന്നെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഭുവനേശ്വറില്‍ ഡിസംബര്‍ 29ന് സമാപിച്ച വിഎച്ച്പി ദേശീയ പ്രതിനിധി സഭാ യോഗത്തിലാണ് തൊഗാഡിയയെ നേതൃത്വത്തില്‍ നിന്നൊഴിവാക്കാന്‍ ആസൂത്രിത നീക്കങ്ങള്‍ ആരംഭിച്ചത്. സംഘപരിവാറിലെ നിര്‍ണ്ണായക ഘടകമാണ് വിഎച്ച്പി. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തൊഗാഡിയക്കുള്ള ദശാബ്ദങ്ങള്‍ നീണ്ട വിരോധമാണ് ആര്‍എസ്എസിന് തൊഗാഡിയയോടുള്ള എതിര്‍പ്പിന്റെ പ്രധാന കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 52 വര്‍ഷത്തിന് ശേഷമാണ് വിഎച്ച്പി അധ്യക്ഷ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്.


Story by
Read More >>