ഹിന്ദുക്കള്‍ അഞ്ച് കുട്ടികളെ പ്രസവിക്കണമെന്ന് ബി.ജെ.പി എം.എല്‍.എ

Published On: 2018-07-26 12:00:00.0
ഹിന്ദുക്കള്‍ അഞ്ച് കുട്ടികളെ പ്രസവിക്കണമെന്ന് ബി.ജെ.പി എം.എല്‍.എ

ലഖ്‌നൗ: ജനസഖ്യയില്‍ നിയന്ത്രണമില്ലെങ്കില്‍ ഇന്ത്യയില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാകുമെന്ന് ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിംഗ്. കുട്ടികള്‍ ദൈവത്തിന്റെ സമ്മാനമാണെന്നും ഹിന്ദുക്കള്‍ക്ക് അഞ്ച് കുട്ടികളെങ്കിലും വേണമെന്നും സിംഗ് അഭിപ്രായപ്പെട്ടു. ഉത്തര്‍പ്രദേശിലെ ബൈറിയ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് സുരേന്ദ്ര സിംഗ്.

അഞ്ച് കുട്ടികളില്‍ രണ്ടെണ്ണം വീതം പുരുഷനും സ്ത്രീക്കും ഒരു കുട്ടിയെ മിച്ചമായും കാണണം. ഇന്ത്യ ശക്തമാകണമെങ്കില്‍ ഹിന്ദു ശക്തമാകണമെന്നും എം.എല്‍.എ പറഞ്ഞു. 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പ് ഇസ്ലാനും ഭഗവാനും തമ്മിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Top Stories
Share it
Top