ഇവിഎം എന്നാല്‍ എല്ലാ വോട്ടും മോദിക്ക്: ഗുജറാത്ത് മന്ത്രി

ഗാന്ധിനഗര്‍: ഇവിഎം എന്നാല്‍ 'എല്ലാ വോട്ടും മോദിക്ക് (എവരി വോട്ട് ഫോര്‍ മോദി)' എന്നാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞെന്ന് ഗുജറാത്ത് മന്ത്രി...

ഇവിഎം എന്നാല്‍ എല്ലാ വോട്ടും മോദിക്ക്: ഗുജറാത്ത് മന്ത്രി


ഗാന്ധിനഗര്‍: ഇവിഎം എന്നാല്‍ 'എല്ലാ വോട്ടും മോദിക്ക് (എവരി വോട്ട് ഫോര്‍ മോദി)' എന്നാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞെന്ന് ഗുജറാത്ത് മന്ത്രി പ്രതാപ്‌സിങ് ജഡേജ. ഇവിഎമ്മും (ഇലക്ട്രോണിക് വോട്ടിങ് മെഷിന്‍) വിവിപാറ്റും തിരഞ്ഞെടുപ്പ് സമയത്ത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചിരുന്നു. ഇവിഎം എന്നാല്‍ യഥാര്‍ഥത്തില്‍ 'എല്ലാ വോട്ടും മോദിക്ക്'എന്ന് മനസ്സിലാക്കിയതിനാലാണ് ഗുജറാത്തിലെ ജനങ്ങള്‍ ബിജെപിക്ക് വോട്ട് നല്‍കി വിജയിപ്പിച്ചതെന്നും ജഡേജ പറയുന്നു.
വോട്ടര്‍മാരില്‍ അവബോധമുണ്ടാക്കി വോട്ടിങ് ശതമാനം വര്‍ധിപ്പിക്കുന്നതില്‍ ഗുജറാത്തിലെ വാര്‍ത്താവിനിമയ വകുപ്പ് വന്‍വിജയമാണ്. അവര്‍ പ്രശംസയര്‍ഹിക്കുന്നു. വാര്‍ത്താവിനിമയ വകുപ്പിന് ബജറ്റില്‍ അധികതുക നീക്കി വയ്ക്കണമെന്നും ജഡേജ നിയമസഭയില്‍ ആവശ്യപ്പെട്ടു. രാജ്യത്തിനകത്തുനിന്നും വിദേശത്തുനിന്നുപോലും ഗുജറാത്തിനെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ ഗൂഡാലോചന നടത്തുന്നുണ്ട്. എന്നാല്‍ അത്തരം രാഷ്ട്രീയ പ്രചാരണങ്ങള്‍ക്കു വിരുദ്ധമായി നമ്മുടെ വാര്‍ത്താവിനിമയ മന്ത്രാലയം ഗുജറാത്തിന്റെ വികസനങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ നല്‍കിക്കൊണ്ടിരിക്കുകയാണെന്നും ജഡേജ പറഞ്ഞു. ഇത് കലിയുഗമാണെന്നും കലിയുഗത്തില്‍ നമ്മള്‍ നല്ലവരായാല്‍ മാത്രം പോരെന്നും എന്നാല്‍ നല്ല പ്രവൃത്തികള്‍ ചെയ്ത് അത് മറ്റുള്ളവരെ കാണിക്കുകയും കൂടെ ചെയ്യണമെന്നും അദ്ദേഹം പറയുന്നു.

Read More >>