വ്യോമസേനയുടെ രഹസ്യരേഖകള്‍ കൈക്കലാക്കിയ മുന്‍ പാചകക്കാരന്‍ അറസ്റ്റില്‍

വെബ്‌ഡെസ്‌ക്: വ്യോമസേനയുടെ രഹസ്യ രേഖകള്‍ കൈവശപ്പെടുത്തിയ മുന്‍ പാചകക്കാരന്‍ പോലീസ് പിടിയില്‍. ഉത്തര്‍പ്രദേശിലെ ഖൊരക്പൂരിലാണ് സംഭവം. വ്യോമസേനയുടെ...

വ്യോമസേനയുടെ രഹസ്യരേഖകള്‍ കൈക്കലാക്കിയ മുന്‍ പാചകക്കാരന്‍ അറസ്റ്റില്‍

വെബ്‌ഡെസ്‌ക്: വ്യോമസേനയുടെ രഹസ്യ രേഖകള്‍ കൈവശപ്പെടുത്തിയ മുന്‍ പാചകക്കാരന്‍ പോലീസ് പിടിയില്‍. ഉത്തര്‍പ്രദേശിലെ ഖൊരക്പൂരിലാണ് സംഭവം. വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ ഉയര്‍ന്ന് പൊങ്ങുന്ന സമയവിവരങ്ങളുള്‍പ്പടെയുള്ള രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയ ബിഹാര്‍ സ്വദേശി ശശികാന്ത് ആണ് അറസ്റ്റിലായത്.

ഇയാളില്‍നിന്നും വ്യോമസേന സ്‌റ്റേഷന്‍ മാപ് ഉള്‍പ്പടെ ചില രേഖകളും പിടികൂടിയിട്ടുണ്ട്. സംഭവത്തില്‍ ഭീകരവിരുദ്ധ ഏജന്‍സി അന്വേഷണം നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. ഉദ്യോഗസ്ഥരുടെ സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ശശികാന്ത് ഉദ്യോഗസ്ഥരുടെ സംഭാഷണങ്ങള്‍ കുറിച്ചുവെച്ചിരുന്നതായും പോലീസ് പറയുന്നു.

Story by
Read More >>