കേന്ദ്ര സര്‍ക്കാരിന്റെ സോഷ്യല്‍ മീഡിയ ഹബ്ബ് പദ്ധതി ഉപേക്ഷിച്ചു

ന്യൂഡല്‍ഹി: സമൂഹ മാധ്യമങ്ങള്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാകുമെന്ന സുപ്രീം കോടതിയുടെ നിരീക്ഷണത്തേത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ 'സോഷ്യല്‍ മീഡിയ...

കേന്ദ്ര സര്‍ക്കാരിന്റെ സോഷ്യല്‍ മീഡിയ ഹബ്ബ് പദ്ധതി ഉപേക്ഷിച്ചു

ന്യൂഡല്‍ഹി: സമൂഹ മാധ്യമങ്ങള്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാകുമെന്ന സുപ്രീം കോടതിയുടെ നിരീക്ഷണത്തേത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ 'സോഷ്യല്‍ മീഡിയ ഹബ്ബ്' പദ്ധതി ഉപേക്ഷിച്ചു. സര്‍ക്കാരിനു വേണ്ടി കോടതിയില്‍ ഹാജരായ അറ്റോര്‍ണി ജനറല്‍ എ.കെ. വേണുഗോപാല്‍ ഹബ് സ്ഥാപിക്കാനുള്ള നീക്കം നടപടി പുന:പരിശോധിക്കുമെന്ന് അറിയിച്ചു.

സോഷ്യല്‍ മീഡിയകളെ നിരീക്ഷിക്കാന്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സോഷ്യല്‍ മീഡിയ ഹബ് രൂപീകരിക്കുന്നതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ മഹുവ മോയിത്ര സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ജസ്റ്റിസുമാരായ എ.എം.ഖന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.

നേരത്തേ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹാവ മൊയിത്രയുടെ ഹര്‍ജിയില്‍ വാദം കേട്ട സുപ്രീം കോടതി ബെഞ്ച് ഉപയോക്താക്കളുടെ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ചോര്‍ത്തുന്നത് ഭരണകൂടം പൗരന്മാരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്നതിനു തുല്യമാണെന്ന് നിരീക്ഷിച്ചിരുന്നു.

Story by
Read More >>