ആണ്‍കുട്ടിയെ പെണ്‍കുട്ടിയാക്കാന്‍ വ്യാജഡോക്ടര്‍ ലിംഗം മുറിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

റാഞ്ചി: ജാര്‍ഖണ്ഡിലെ ഛത്ര ജില്ലയില്‍ നവജാതശിശുവിന് ദാരുണാന്ത്യം. യുവതിക്ക് പെണ്‍കുട്ടി ജനിക്കുമെന്ന് പ്രവചിച്ച വ്യാജഡോക്ടര്‍ ഒടുവില്‍ ആണ്‍കുട്ടി...

ആണ്‍കുട്ടിയെ പെണ്‍കുട്ടിയാക്കാന്‍ വ്യാജഡോക്ടര്‍ ലിംഗം മുറിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

റാഞ്ചി: ജാര്‍ഖണ്ഡിലെ ഛത്ര ജില്ലയില്‍ നവജാതശിശുവിന് ദാരുണാന്ത്യം. യുവതിക്ക് പെണ്‍കുട്ടി ജനിക്കുമെന്ന് പ്രവചിച്ച വ്യാജഡോക്ടര്‍ ഒടുവില്‍ ആണ്‍കുട്ടി ജനിച്ചപ്പോള്‍ തന്റെ വാദം ശരിയെന്നു വരുത്തിത്തീര്‍ക്കാന്‍ കുട്ടിയുടെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു.

ജയപ്രകാശ്‌നഗറിലെ ഓ ഹോം നഴ്‌സിങ് ഹോമിലാണ് ഗുഡിയ ദേബിയെ പ്രസവത്തിനായി പ്രവേശിപ്പിച്ചിരുന്നത്. ആശുപത്രിയിലെ വ്യാജ ഡോക്ടര്‍ അനുജ് കുമാര്‍ ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണ പരിശോധനയ്ക്കു വിധേയനാക്കുകയും ജനിക്കു്ന്നത് പെണ്‍കുട്ടിയായിരിക്കുമെന്ന് പ്രവചിക്കുകയും ചെയ്തു.

ഒടുവില്‍ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയപ്പോള്‍ തന്റെ വാദം തെളിയിക്കാന്‍ ഡോക്ടര്‍ തന്നെ നവജാത ശിശുവിന്റെ ലിംഗം മുറിക്കുകയായിരുന്നെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപോര്‍ട്ട് ചെയ്തു. തന്റെ പ്രവചനം ശരിയാണെന്ന് കാണിക്കാനായിരുന്നു ഇത്. അംഗവൈകല്യമുള്ള പെണ്‍കുഞ്ഞിനാണ് സ്ത്രീ ജന്മം നല്‍കിയതെന്നും ഇയാള്‍ പിന്നീട് അവകാശപ്പെട്ടിരുന്നു.

കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടിത്തില്‍ നിന്നും ലിംഗം മുറിച്ചുമാറ്റിയതായി വ്യക്തമാണെന്ന് ഛത്ര സിവില്‍ സര്‍ജന്‍ ഡോ എസ് പി സിങ് അറിയിച്ചു.
വ്യാജഡോക്ടര്‍ ഇപ്പോള്‍ ഒളിവിലാണ്. മാതാപിതാക്കളുടെ പരാതിയെത്തുടര്‍നന് പോലീസ് നഴ്‌സിങ് ഹോം സീല്‍ ചെയ്തു.

Story by
Read More >>