വാനരന്മാരെ ഓടിക്കാൻ നായയെ കടുവയാക്കി കർഷകൻ; അപാര ബുദ്ധിയെന്ന് സോഷ്യല്‍ മീഡിയ

രാവിലെയും രാത്രിയിലും നിറമടിച്ച നായയെ കൃഷി സ്ഥലത്ത് വിടുമെന്നും ഈ പരീക്ഷണത്തിനു ശേഷം ഇതുവരെ കുരങ്ങു ശല്യം ഉണ്ടായിട്ടില്ലെന്നും കര്‍ഷകന്‍

വാനരന്മാരെ ഓടിക്കാൻ നായയെ കടുവയാക്കി കർഷകൻ; അപാര ബുദ്ധിയെന്ന്  സോഷ്യല്‍ മീഡിയ

ബംഗളുരു: കൃഷിനശിപ്പിക്കുന്ന വാനരന്മാരെ ഓടിക്കാൻ വളർത്തു നായ്ക്കളുടെ മേൽ കടുവയ്ക്കു സമാനമായ വരകളിട്ട് കര്‍ഷകന്‍. കർണാടകയിലെ തിർതഹള്ളി താലുക്കിലെ നാലുരു ഗ്രാമത്തിലാണ് സംഭവം. കാപ്പി, അടയ്ക്ക എന്നിവ കൃഷി ചെയ്യുന്ന ഗ്രാമത്തിൽ വാനര ശല്യം രൂക്ഷമാണ്.

പ്രകൃതി ക്ഷോഭങ്ങള്‍ മൂലം കൃഷി നശിച്ച ഇവിടെ വാനര ശല്യവും രൂക്ഷമായി. തുടർന്നാണ് വളർത്തുനായ്ക്കളെ നിറമടിച്ച് കടുവയാക്കാൻ തീരുമാനിച്ചത്. ആദ്യം കളിപ്പാട്ടങ്ങൾ ഉപയോഗിച്ച് തുരത്താൻ ശ്രമിച്ചെങ്കിലും അത് ഫലം കണ്ടില്ലെന്നും കർഷകനായ ശ്രീകാന്ത് ഗൗഡ പറഞ്ഞു.

ആദ്യം ഗോവയിൽ നിന്നും എത്തിച്ച കളിപ്പാട്ടങ്ങളാണ് വാനരകൂട്ടത്തെ ഓടിക്കാൻ ഉപയോഗിച്ചിരുന്നത് ഇതു കണ്ട് അവ ഓടിപോയിരുന്നു. എന്നാൽ അധിക കാലം അതു തുടരാനായില്ല പിന്നീടാണ് നായ്ക്കളുടെ പുറത്ത് മുടി കളർ ചെയ്യുന്ന വസ്തു ഉപയോഗിച്ച് കറുപ്പു നിറം നൽകിയതെന്നും ശ്രാകാന്ത് പറഞ്ഞു. രാവിലെയും രാത്രിയിലും നിറമടിച്ച നായയെ കൃഷി സ്ഥലത്ത് വിടുമെന്നും ഈ പരീക്ഷണത്തിനു ശേഷം ഇതുവരെ കുരങ്ങു ശല്യം ഉണ്ടായിട്ടില്ലെന്നും എഎൻഐക്കു നൽകിയ പ്രതികരണത്തിൽ ശ്രാകാന്ത് പറഞ്ഞു.

അച്ഛന്റെ ബുദ്ധികാരണം കൃഷി സ്ഥലത്ത് വാനരന്മാർ വരാറില്ലെന്നും നാട്ടിലെ മറ്റു കൃഷിക്കാരും ഇതേ മാതൃക പിന്തുടരുകയാണെന്നും ശ്രീകാന്തിന്റെ മകൾ അമുല്യ കൂട്ടിച്ചേർത്തു.

പുതിയകാലത്ത് പ്രശ്നങ്ങള്‍ക്ക് പുതിയ പരിഹാരമെന്നാണ് വിഷയത്തില്‍ സോഷ്യല്‍ മീഡിയ പ്രതികരിച്ചത്. നിരവധി പേര്‍ ഇത് ട്വീറ്റ് ചെയ്തു.

Read More >>