മോദി സര്‍ക്കാറിനെതിരെ ആത്മഹത്യാ കുറിപ്പെഴുതി കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

യുവത്മല്‍: നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ആത്മഹത്യാ കുറിപ്പെഴുതി വച്ച് മഹാരാഷ്ട്രയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. കടബാധ്യതയെ തുടര്‍ന്നാണ് കര്‍ഷകന്റെ...

മോദി സര്‍ക്കാറിനെതിരെ ആത്മഹത്യാ കുറിപ്പെഴുതി കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

യുവത്മല്‍: നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ആത്മഹത്യാ കുറിപ്പെഴുതി വച്ച് മഹാരാഷ്ട്രയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. കടബാധ്യതയെ തുടര്‍ന്നാണ് കര്‍ഷകന്റെ ആത്മഹത്യ. രാജുര്‍വാഡി ഗ്രാമത്തിലെ ശങ്കര്‍ ഭൗറോവു ചായ്‌രേയാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യാ കുറിപ്പില്‍ പ്രധാനമന്ത്രിക്കെതിരെയും സര്‍ക്കാറിനെതിരെയുമാണ് പരാമര്‍ശം. കാര്‍ഷിക മേഖലയില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര.

വിവിധ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും എം.എല്‍.എമാര്‍, എം.പിമാര്‍, മന്ത്രിമാര്‍ തുടങ്ങിയ ജനപ്രതിനിധികളില്‍ നിന്നും സഹായം അഭ്യര്‍ത്ഥിച്ച രീതി രണ്ട് പേജുള്ള ആത്മഹത്യാ കുറിപ്പില്‍ ശങ്കര്‍ ഭൗറോവാ വിവരിക്കുന്നുണ്ട്. ഒന്‍പത് ഏക്കറില്‍ ചണം കൃഷി നടത്താനായി സഹകരണ ബാങ്കില്‍ നിന്ന് 90000 രൂപയും സ്വകാര്യ വ്യക്തിയില്‍ നിന്ന് മൂന്ന് ലക്ഷം രൂപയും കടം വാങ്ങിയിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു.

അണുബാധ മൂലം കൃഷി നശിച്ചു. വായ്പ തിരിച്ചടക്കാനായില്ല. അതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നും ഇതിന് കാരണം നരേന്ദ്ര മോദി സര്‍ക്കാറാണെന്നും ശങ്കര്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥലം സന്ദര്‍ശിച്ച് പ്രശ്നങ്ങള്‍ മനസിലാക്കുകയോ സംസ്ഥാന സര്‍ക്കാര്‍ നഷ്ട പരിഹാരം നല്‍കുകയോ വേണമെന്നാവശ്യപ്പെട്ട് കര്‍ഷകന്റെ കുടുംബം മൃതദേഹം ഏറ്റുവാങ്ങാന്‍ വിസമ്മതിച്ചു. സംഭവത്തെ തുടര്‍ന്ന് പ്രശ്നത്തിലിടപെട്ട സര്‍ക്കാര്‍ ഏജന്‍സിയായ വസന്തറാവു നായിക് ഷെട്ടി സ്വാവലംബന്‍ മിഷന്‍ കുടുംബത്തിന് ഒരു ലക്ഷം രൂപ അടിയന്തര സഹായം നല്‍കാനും കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും യോഗ്യതയുള്ളവര്‍ക്ക് ജോലി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

Read More >>