കർഷക സമരം രണ്ടാം ദിനത്തിലേക്ക് കടന്നു; ഉത്തരേന്ത്യയിൽ വിലക്കയറ്റം രൂക്ഷം

Published On: 2018-06-03 03:15:00.0
കർഷക സമരം രണ്ടാം ദിനത്തിലേക്ക് കടന്നു; ഉത്തരേന്ത്യയിൽ വിലക്കയറ്റം രൂക്ഷം

മുംബൈ: സംയുക്ത കർഷക സമരസമിതിയുടെ നേതൃത്വത്തിലുള്ള കർഷക സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. സമരം ശക്തമായതോടെ സംസ്ഥാനത്തെ മിക്ക ചന്തകളും അടച്ചുപൂട്ടി. അവശ്യ സാധനങ്ങളായ പാൽ, പഴം, പച്ചക്കറി എന്നിവയുടെ വിതരണമാണ് കർഷ സംഘടനകൾ നിർത്തിവച്ചിരിക്കുന്നത്. 104 കർഷക സംഘടനകളുടെ സംയുക്ത സമരസമിതിയാണ് കർഷക സമരത്തിന് ആഹ്വാനം നൽകിയിരിക്കുന്നത്.

കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ള​ണ​മെ​ന്നും സ്വാ​മി​നാ​ഥ​ൻ ക​മ്മി​റ്റി ശു​പാ​ർ​ശ​ക​ൾ ന​ട​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ ‘രാ​ഷ്​​ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘ്​’ ആണ് 10 ദിവസത്തെ സ​മ​ര​ത്തി​ന്​ ആ​ഹ്വാ​നം ചെ​യ്​​ത​ത്. മ​ധ്യ​പ്ര​ദേ​ശ്, ഉ​ത്ത​ർ​പ്ര​ദേ​ശ്, പ​ഞ്ചാ​ബ്, രാ​ജ​സ്​​ഥാ​ൻ, ഹ​രി​യാ​ന, മ​ഹാ​രാ​ഷ്​​ട്ര എ​ന്നി​വി​ട​ങ്ങ​ളി​ൽ​ സ​മ​രം ശ​ക്തി​പ്പെ​ട്ട​തോ​ടെ ഉത്തരേന്ത്യൻ ന​ഗ​ര​ങ്ങ​ളി​ലും പ​ഴ​ങ്ങ​ൾ​ക്കും പ​ച്ച​ക്ക​റി​ക​ൾ​ക്കും വി​ല ഉ​യ​ർ​ന്നു തു​ട​ങ്ങി.

വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ പാ​ലും പ​ച്ച​ക്ക​റി​യും ന​ഗ​ര​ങ്ങ​ളി​ലേ​ക്കെ​ത്തു​ന്ന​ത്​ പൂ​ർ​ണ​മാ​യും അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണ്​ ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്ന്​ മ​ഹാ​സം​ഘ്​ കോ​-ഒാ​ഡി​നേ​റ്റ​ർ സ​ന്ദീ​പ്​ ഗി​ഡ്​​ഡെ പ​റ​ഞ്ഞു. എന്നാൽ ന​ഗരവാസികൾക്ക് ​ഗ്രാമങ്ങളിൽ എത്തി പഴങ്ങളും പച്ചക്കറികളും വാങ്ങിക്കാമെന്നും അദ്ദേഹം പറഞ്ഞു.

രാ​ഹു​ൽ ഗാ​ന്ധി, ക​മ​ൽ​നാ​ഥ്​ അ​ട​ക്ക​മു​ള്ള കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ൾ കർഷക സമരത്തിന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. ഇതിനിടെ കോ​ൺ​ഗ്ര​സ്​ സ്​​പോ​ൺ​സ​ർ ചെ​യ്യു​ന്ന സ​മ​ര​മാ​ണെ​ന്ന ആരോ​പ​ണ​വു​മാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി രാ​ജ്​​നാ​ഥ്​ സി​ങ്​ രം​ഗ​ത്തു​വ​ന്നു. എ​ന്നാ​ൽ, സ​മ​ര​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്ന​തി​ന്​ കേ​ന്ദ്ര സ​ർ​ക്കാ​ർ വിമുഖത കാണിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

ശി​വ​കു​മാ​ർ ശ​ർ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭാ​ര​തീ​യ കി​സാ​ൻ മ​സ്​​ദൂ​ർ സം​ഘ്​, ഭ​ര​തീ​യ കി​സാ​ൻ യൂ​നി​യ​ന്റെ പ​ഞ്ചാ​ബ്, ഹ​രി​യാ​ന ഘ​ട​ക​ങ്ങ​ളും സ​മ​ര​ത്തി​നൊ​പ്പ​മു​ണ്ട്. ക​ർ​ഷ​ക മു​ന്നേ​റ്റം, ദേ​ശീ​യ ക​ർ​ഷ​ക സ​മാ​ജം, മ​ല​നാ​ട്​ ക​ർ​ഷ​ക ര​ക്ഷാ​സ​മി​തി, ക​ർ​ഷ​ക സേ​ന എ​ന്നി​ങ്ങ​നെ നാ​ല്​ ക​ർ​ഷ​ക സം​ഘ​ട​ന​ക​ളാ​ണ്​ കേ​ര​ള​ത്തി​ൽ​നി​ന്ന്​ ഇ​തു​വ​രെ സ​മ​ര​ത്തി​ന്​ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

Top Stories
Share it
Top