കര്‍ഷക സമരം ആറാം ദിവസത്തില്‍; രാഹുല്‍ ഗാന്ധി മദ്ധ്യപ്രദേശില്‍

Published On: 2018-06-06 03:15:00.0
കര്‍ഷക സമരം ആറാം ദിവസത്തില്‍; രാഹുല്‍ ഗാന്ധി മദ്ധ്യപ്രദേശില്‍

ഭോപ്പാല്‍: പത്ത് ദിവസത്തെ കര്‍ഷക സമരം നടക്കുന്ന മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് സന്ദര്‍ശനം നടത്തും. മന്ത്‌സൗറിലുണ്ടായ പൊലീസ് വെടിവയ്പ്പിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ കര്‍ഷക റാലിയില്‍ രാഹുല്‍ പങ്കെടുക്കും. പൊലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാഗങ്ങളെയും രാഹുല്‍ കാണുന്നുണ്ട്. ജൂണ്‍ ഒന്നിന് ആരംഭിച്ച പത്ത് ദിന സമരം ആറാം ദിവസത്തിലേക്ക് കടന്നിരിക്കയാണ്.

വര്‍ഷാവസാനം തെരഞ്ഞെടുപ്പ് നടക്കുന്ന മദ്ധ്യപ്രദേശില്‍ രാഹുല്‍ ഗാന്ധിയുടെ റാലി കോണ്‍ഗ്രസിന് പുതിയ ഊര്‍ജ്ജം നല്‍കും. കര്‍ഷക സമരത്തിന്റെ അവസാന ദിവസമായ ജൂണ്‍ 10 ന് ഭാരത് ബന്ദ് നടത്താനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. അതേസമയം പഞ്ചാബിലെ സമരം ഇന്ന് സമാപിക്കും. കാര്‍ഷിക കടം എഴുതി തള്ളുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, കര്‍ഷക ഉത്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

സമരത്തിനു പിന്നില്‍ കോണ്‍ഗ്രസാണെന്നുള്ള ആരോപണം കര്‍ഷകരെ അപമാനിക്കലാണെന്ന് മദ്ധ്യപ്രദേശിലെ കര്‍ഷക നേതാവ് ശിവകുമാര്‍ പറഞ്ഞു. ഭിന്നിപ്പിച്ച് സമരം പൊളിക്കാനാണ് സര്‍ക്കാറിന്റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

Top Stories
Share it
Top