കര്‍ഷക പ്രക്ഷോഭമാര്‍ച്ച് മുംബൈയില്‍ പ്രവേശിച്ചു

Published On: 12 March 2018 6:00 AM GMT
കര്‍ഷക പ്രക്ഷോഭമാര്‍ച്ച് മുംബൈയില്‍ പ്രവേശിച്ചു

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ കാണാന്‍ അസംബ്ലിയിലേക്ക് മാര്‍ച്ച് നടത്തുന്ന 40000ത്തോളം കര്‍ഷകര്‍ മുംബൈയില്‍ പ്രവേശിച്ചു. മഹാരാഷ്ട്രയിലൂടനീളമുള്ള കര്‍ഷകരും ഗോത്രവിഭാഗക്കാരുമടങ്ങുന്ന മാര്‍ച്ച് ഈ മാസം ആറിന് നാസിക്കില്‍ നിന്നാണ് ആരംഭിച്ചത്. കഴിഞ്ഞ ആറു ദിവസമായി 160 കിലോമീറ്ററോളം കാല്‍നടയായി യാത്ര ചെയ്താണ് കര്‍ഷകര്‍ മുംബൈയില്‍ എത്തിയത്.

https://youtu.be/fTYo6Th3IJE


മഹാരഷ്ട്രയില്‍ ബിജെപി സര്‍ക്കാരിന്റെ മുമ്പില്‍ വയ്ക്കാന്‍ ഒരു പട്ടിക തന്നെയുണ്ട് കര്‍ഷകര്‍ക്ക്. കാര്‍ഷിക വായ്പ പൂര്‍ണമായും എഴുതിത്തള്ളുക, സ്വാമിനാഥന്‍ സമിതി റിപോര്‍ട്ട് നടപ്പിലാക്കുക തുടങ്ങി നിരവധി ആവശ്യങ്ങളാണ് കര്‍ഷകര്‍ക്ക് ഉന്നയിക്കാനുള്ളത്. കര്‍ഷക മാര്‍ച്ചിന് കോണ്‍ഗ്രസ്സും എംഎന്‍എസും ശിവസേനയും എഎപിയും പിന്തുണ നല്‍കിയിട്ടണ്ട്. സിപിഎം നേതൃത്വത്തിലുള്ള അഖില ഭാരതീയ കിസാന്‍ സഭയാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.

Top Stories
Share it
Top