ഡല്‍ഹി പട്ടിണി മരണം: കുഞ്ഞുങ്ങള്‍ക്ക് അജ്ഞാത മരുന്നു നല്‍കി

വെബ്ഡസ്‌ക്: ഡല്‍ഹിയില്‍ പട്ടിണിമൂലം മരിച്ച പെണ്‍കുഞ്ഞുങ്ങള്‍ക്ക് അവരുടെ അച്ഛന്‍ 'അജ്ഞാത മരുന്നുകള്‍' നല്‍കിയെന്ന് റിപ്പോര്‍ട്ട്. കുഞ്ഞുങ്ങളുടെ...

ഡല്‍ഹി പട്ടിണി മരണം: കുഞ്ഞുങ്ങള്‍ക്ക് അജ്ഞാത മരുന്നു നല്‍കി

വെബ്ഡസ്‌ക്: ഡല്‍ഹിയില്‍ പട്ടിണിമൂലം മരിച്ച പെണ്‍കുഞ്ഞുങ്ങള്‍ക്ക് അവരുടെ അച്ഛന്‍ 'അജ്ഞാത മരുന്നുകള്‍' നല്‍കിയെന്ന് റിപ്പോര്‍ട്ട്. കുഞ്ഞുങ്ങളുടെ അച്ഛന്റെ സ്വാഭാവ പശ്ചാത്തലം അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തുവന്നത്. പെണ്‍കുഞ്ഞുങ്ങള്‍ മരിച്ച സമയം മുതല്‍ അച്ഛനെ കാണാനില്ലായിരുന്നു. മരിച്ചവരില്‍ മൂത്ത കുഞ്ഞിന്റെ അക്കൗണ്ടില്‍ 1,805 രൂപയുണ്ടായിരുന്നുവെന്നും ഇന്ന് സര്‍ക്കാറിന് സമര്‍പ്പിക്കാനിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കുട്ടികള്‍ക്ക് വയറിളക്കവും ചര്‍ദ്ദിയും ഉണ്ടായപ്പോള്‍ നിര്‍ജ്ജലീകരണം തടയാന്‍ മതിയായ മരുന്നുകള്‍ നല്‍കിയിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അച്ഛന്‍ മംഗള്‍ സിങ് ചൂടുവെളളത്തില്‍ കലര്‍ത്തി പേരറിയാത്ത മരുന്നു നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

ജൂലൈ 23 നാണ് സിങ് തന്റെ കുട്ടികള്‍ക്ക് മരുന്നു നല്‍കിയത്. എന്നാല്‍ 24 രാവിലെ മുതല്‍ ഇയാളെ കാണാതാവാകുയായിരുന്നു. അച്ഛന്റെ സ്വാഭാവത്തില്‍ ദൂരൂഹതയുണ്ടെന്നും ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്. ഇക്കാര്യത്തില്‍ ഡല്‍ഹി ഈസ്റ്റ് പൊലീസ് വിശദമായ അന്വേഷണം നടത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാറിന് സമര്‍പ്പിക്കും.

Story by
Read More >>