എയര്‍ഹോസ്റ്റസ് ആത്മഹത്യ ചെയ്ത നിലയില്‍; സ്ത്രീധനപീഡനമെന്ന് വീട്ടുകാര്‍

Published On: 2018-07-16 05:15:00.0
എയര്‍ഹോസ്റ്റസ് ആത്മഹത്യ ചെയ്ത നിലയില്‍; സ്ത്രീധനപീഡനമെന്ന് വീട്ടുകാര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വനിതാ എയര്‍ ഹോസ്റ്റസ് വീടിനു മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്ത നിലയില്‍. ലുഫ്താന്‍സ എയര്‍ലൈന്‍സ് ജീവനക്കാരിയായ അനിസിയ ബത്രയെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഡല്‍ഹിയിലെ ഹൗസ് ഖാസില്‍ വെളളിയാഴ്ചയായിരുന്നു സംഭവം. സ്ത്രീധനത്തിന്റെ പേരില്‍ മകളെ ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചാതാണ് മരണകാരണമെന്ന് അനിസിയയുടെ വീട്ടുകാര്‍ ആരോപിച്ചു.

ഭര്‍ത്താവ് മയാങ്ക് സിങ്വിക്കെതിരെ അനിസിയയുടെ പിതാവ് കഴിഞ്ഞ മാസം പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണിലേക്ക് താന്‍ ജീവനെടുക്കുകയാണെന്ന സന്ദേശം അയച്ചശേഷമായിരുന്നു യുവതി ആത്മഹത്യ ചെയ്തത്. അനീസിയയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

അതേസമയം, പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നതിനാല്‍ സ്ഥിരം വഴക്കുകള്‍ പതിവായിരുന്നെന്നും ആത്മഹത്യ നടന്ന ദിവസവും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നെന്നും ഭര്‍ത്താവ് പോലീസിനോട് വ്യക്തമാക്കി. ഗുരുഗണില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍ ആണ് ഭര്‍ത്താവ്. വിവാഹ ശേഷം രണ്ട് വര്‍ഷമായി ഹൗസ് ഖാസില്‍ ഇരുവരും ഒരുമിച്ച് താമസിച്ചുവരുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്ത പോലീസ്, അനിസിയയുടെ ഭര്‍ത്താവിനെയും വീട്ടുകാരെയും ചോദ്യം ചെയ്തുവരുകയാണ്.


Top Stories
Share it
Top