ബിജെപിയെ നേരിടാൻ മറ്റുപാർടികളെ ഡ്രെെവിങ് സീറ്റിൽ ഇരുത്താൻ കോൺ​ഗ്രസ് തയാറാകണം- തേജ്വസി യാദവ്

ന്യൂ‍ഡൽഹി: വരുന്ന പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയെ ഒറ്റക്കെട്ടായി നേരിടാൻ കോൺ​ഗ്രസ് മറ്റുപാർട്ടികളെ 'ഡ്രെെവിങ് സീറ്റിൽ' ഇരുത്തി മുന്നോട്ട് പോകാൻ...

ബിജെപിയെ നേരിടാൻ മറ്റുപാർടികളെ ഡ്രെെവിങ് സീറ്റിൽ ഇരുത്താൻ കോൺ​ഗ്രസ് തയാറാകണം- തേജ്വസി യാദവ്

ന്യൂ‍ഡൽഹി: വരുന്ന പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയെ ഒറ്റക്കെട്ടായി നേരിടാൻ കോൺ​ഗ്രസ് മറ്റുപാർട്ടികളെ 'ഡ്രെെവിങ് സീറ്റിൽ' ഇരുത്തി മുന്നോട്ട് പോകാൻ തയാറാകണമെന്ന് ആർജെഡി നേതാവ് തേജ്വസി യാദവ്. മുഖ്യ പ്രതിപക്ഷമല്ലാത്ത സംസ്ഥാനങ്ങളിൽ കോൺ​ഗ്രസ് ഇത്തരം നീക്കുപോക്കിന് ശ്രമിക്കണമെന്നും അദ്ദേ​ഹം പറഞ്ഞു. അതിനായി ഈ​ഗോ കളഞ്ഞ് എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിക്കണമെന്നും തേജ്വസി പറഞ്ഞു.

'രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും സംവരണവുമെല്ലാം അപകടത്തിലാണ്. ഒന്നാം യുപിഎ സർക്കാർ പ്രധാനമന്ത്രിയെ തീരുമാനിച്ചത് തെരഞ്ഞെടുപ്പിന് ശേഷമാണ്. അതിനാൽ ഇപ്പോൾ അപകടത്തെയാണ് നേരിടേണ്ടത്, അല്ലാതെ പ്രധാനമന്ത്രിയെ തീരുമാനിക്കലല്ല'- തേജ്വസി പറഞ്ഞു. 2019ലെ പൊതു തെരഞ്ഞെടുപ്പിൽ രണ്ടുആശയങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് നടക്കാൻ പോകുന്നത്. ​ഗാന്ധി-അംബേദ്കർ-മണ്ഡൽ ആശയവും ​ഗോൾവാൾക്കർ-​ഗോഡ്സെ ആശയവും തേജ്വസി യാദവ് വ്യക്തമാക്കി. പ്രതിപക്ഷം ഒരുമിച്ച് നിന്നാൽ ബിജെപിയെ തോൽപ്പിക്കാം തേജസ്വി കൂട്ടിച്ചേർത്തു.

Story by