പണമില്ല:കരകയറാന്‍ നിര്‍ദ്ദേശം തേടി ധനമന്ത്രി

എന്തു ചെയ്യാനാകുമെന്നതില്‍ ആര്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കാം. മറ്റ് രാജ്യങ്ങളില്‍ നിന്നും ധനസഹായം സ്വീകരിക്കാന്‍ ഇപ്പോള്‍ സാദ്ധ്യമല്ല. പ്രതിസന്ധി തുറന്നു പറഞ്ഞ് പോംവഴി തേടുകയാണ് മന്ത്രി.

പണമില്ല:കരകയറാന്‍ നിര്‍ദ്ദേശം തേടി ധനമന്ത്രി

കോഴിക്കോട്‌: പ്രളയദുരിതത്തില്‍ നിന്നും കരകയറാന്‍ ഉപദേശം തേടി ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്. റിലീഫ് നഷ്ടപരിഹാരം, പുനഃനിര്‍മ്മാണം തുടങ്ങി പല കാര്യങ്ങള്‍ക്കായി 6000 കോടി രൂപ വേണം. സംസ്ഥാനത്തിനാണെങ്കില്‍ നികുതി ചുമത്താനുളള അധികാരവുമില്ല. കേന്ദ്രം ആവശ്യത്തിന് ധനം തരില്ല. ഈ സാഹചര്യത്തില്‍ ഇത്രയും തുക എങ്ങനെ കണ്ടെത്തുമെന്ന് നിര്‍ദേശം തേടിയിരിക്കുകയാണ് ധനമന്ത്രി.

ട്വിറ്ററിലാണ് അദ്ദേഹം തന്റെ ആവശ്യം കുറിച്ചിരിക്കുന്നത്. എന്തു ചെയ്യാനാകുമെന്നതില്‍ ആര്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കാം. മറ്റ് രാജ്യങ്ങളില്‍ നിന്നും ധനസഹായം സ്വീകരിക്കാന്‍ ഇപ്പോള്‍ സാദ്ധ്യമല്ല. പ്രതിസന്ധി തുറന്നു പറഞ്ഞ് പോംവഴി തേടുകയാണ് മന്ത്രി.