ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെംഗാറിനെതിരെ കേസെടുത്തു

ലക്‌നൗ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സഗം ചെയ്ത കേസില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെംഗാറിനെതിരേ കേസെടുത്തു. ഉത്തര്‍പ്രദേശിലെ...

ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെംഗാറിനെതിരെ കേസെടുത്തു

ലക്‌നൗ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സഗം ചെയ്ത കേസില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെംഗാറിനെതിരേ കേസെടുത്തു. ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ 16കാരിയുടെ പരാതിയിലാണ് 50 കാരനായ കുല്‍ദീപ് സിംഗിനെതിരെ കേസെടുത്തത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എം.എല്‍.എക്കെതിരെ കേസെടുക്കണമെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സി.ബി.ഐയ്ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച പ്രത്യേക അന്വേഷണ സംഘത്തിനോട് വിവരങ്ങള്‍ ആരാഞ്ഞ സി.ബി.ഐ പോലീസിന്റെയും ഉന്നാവോയിലെ ഡോക്ടര്‍മാരുടെയും ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തിയിരുന്നു. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തിന് സുരക്ഷ നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. പെണ്‍കുട്ടിയുടെ പിതാവിനെ അക്രമിച്ചതിന് എം.എല്‍.എയുടെ സഹോദരന്‍ അതുല്‍ സിംഗ് സെംഗറിനെയും മറ്റു നാലു പേരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്യുകയും അദ്ദേഹം ആശുപത്രിയില്‍ വച്ച് മരിക്കുകയും ചെയ്തതോടെയാണ് സംഭവം വിവാദമായത്. 2017 ജൂണ്‍ നാലിന് അയല്‍ക്കാരിലൊരാള്‍ ജോലി വാഗ്ദാനം ചെയ്ത് എം.എല്‍.എയുടെ താമസസ്ഥലത്തേക്ക് തന്നെ കൂട്ടിക്കൊണ്ടുപോയെന്നും വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച് എം.എല്‍.എയും കൂട്ടാളികളും പീഡിപ്പിച്ചെന്നും ആണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്.

ജൂണ്‍ 13ന് രക്ഷപ്പെട്ട പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയും പിന്നീട് ആഗസ്ത് 17 ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരാതി അറിയിക്കുകയും ചെയ്തു. എന്നാല്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായില്ല. ഇതേതുടര്‍ന്ന് പീഡിപ്പിക്കപ്പെട്ട പെണ്‍ക്കുട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസിന് മുന്നില്‍ തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

Story by
Read More >>