മുംബൈ ബാന്ദ്രയിന്‍ വന്‍തീപിടിത്തം; ടെറസിനു മുകളില്‍ നൂറോളം പേര്‍ കുടുങ്ങിക്കിടക്കുന്നു

ഒമ്പതു നിലക്കെട്ടിടത്തിന്റെ മൂന്ന്, നാല് നിലകളിലാണ് തീപിടിത്തമുണ്ടായത്.

മുംബൈ ബാന്ദ്രയിന്‍ വന്‍തീപിടിത്തം; ടെറസിനു മുകളില്‍ നൂറോളം പേര്‍ കുടുങ്ങിക്കിടക്കുന്നു

മുംബൈ: പടിഞ്ഞാറന്‍ ബാന്ദ്രയിലെ ബഹുനിലക്കെട്ടിടത്തില്‍ വന്‍തീപിടിത്തം. ടെലികോം കമ്പനിയായ എം.ടി.എന്‍.എല്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. നൂറോളം പേര്‍ ടെറസിനു മുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. തീയണക്കാന്‍ നാലു ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

ഒമ്പതു നിലക്കെട്ടിടത്തിന്റെ മൂന്ന്, നാല് നിലകളിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. 25 പേരെ ഇതുവരെ സുരക്ഷിതമായി തിരിച്ചിറക്കിയതായി മുംബൈ ഫയര്‍ഗ്രേഡ് പറഞ്ഞു. കെട്ടിടത്തിലേക്ക് കോണി വെച്ചാണ് ഇവരെ താഴെയിറക്കിക്കൊണ്ടിരിക്കുന്നത്.

Read More >>