മുംബൈയിലെ ഫ്‌ളാറ്റ് സമുച്ചയത്തില്‍ വന്‍ അഗ്നിബാധ; ആളപായമില്ല

മുംബൈ: നഗരത്തിലെ വര്‍ളിയിലെ ബഹുനിലകെട്ടിടത്തില്‍ തീപിടിത്തം. സൗത്ത് മുംബൈയിലെ പത്മാവതിയിലുള്ള ബ്ലൂമൗണ്ട് കെട്ടിടത്തിലാണ് ഉച്ചയോടെ തീപിടിത്തമുണ്ടയത്....

മുംബൈയിലെ ഫ്‌ളാറ്റ് സമുച്ചയത്തില്‍ വന്‍ അഗ്നിബാധ; ആളപായമില്ല

മുംബൈ: നഗരത്തിലെ വര്‍ളിയിലെ ബഹുനിലകെട്ടിടത്തില്‍ തീപിടിത്തം. സൗത്ത് മുംബൈയിലെ പത്മാവതിയിലുള്ള ബ്ലൂമൗണ്ട് കെട്ടിടത്തിലാണ് ഉച്ചയോടെ തീപിടിത്തമുണ്ടയത്. ദീപിക പദുക്കോണ്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെ പ്രമുഖര്‍ താമസിക്കുന്ന ഫ്‌ളാറ്റ് സമുച്ചയമാണിത്. കെട്ടിടത്തിന്റെ 33-ാം നിലയില്‍ നിന്നാണ് തീപടര്‍ന്നത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

രക്ഷാപ്രവര്‍ത്തനത്തിന് ആറ് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തി. കെട്ടിടത്തിന്റെ ബി എന്ന വിഭാഗത്താണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തില്‍ 90 കുടുംബങ്ങളാണ് താമസിക്കുന്നതെന്നും ഇതില്‍ 90-95 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയെന്നും ഫയര്‍ ഫോഴ്‌സ് വൃത്തങ്ങള്‍ അറിയിച്ചു. തീപിടിത്തത്തിനുള്ള കാരണം അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.

Read More >>