ഡല്‍ഹിയിലെ മാല്‍വ്യാ നഗറില്‍ വന്‍ തീ പിടുത്തം

Published On: 2018-05-30 06:30:00.0
ഡല്‍ഹിയിലെ മാല്‍വ്യാ നഗറില്‍ വന്‍ തീ പിടുത്തം

ന്യൂഡയല്‍ഹി: ഡല്‍ഹിയിലെ മാല്‍വ്യാ നഗറില്‍ വന്‍ തീപിടുത്തം. ഇന്നലെ വൈകീട്ട് 4.30ഓടെയാണ് തീ പിടുത്തമുണ്ടായത്. പ്രദേശത്തെ റബ്ബര്‍ ഫാക്ടറിയിലാണ് ആദ്യം തീ പിടുത്തമുണ്ടായത്. തുടര്‍ന്ന് തീ വ്യാപിക്കുകയായിരുന്നു.

35 ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളും വ്യോമ സേനയുടെ എംഐ-17 ഹെലികോപ്റ്ററുകളും തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. തീ ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ല. പ്രദേശത്തേക്കുള്ള റോഡുകള്‍ ഇടുങ്ങിയതായതിനാല്‍ സംഭവ സ്ഥലത്ത് എത്താന്‍ പ്രയാസം നേരിടുന്നുണ്ട്.

സുരക്ഷാ കാരണങ്ങളാല്‍ സമീപത്തെ കെട്ടിടങ്ങളില്‍ നിന്നും ആളുകളെ മാറ്റിയിട്ടുണ്ട്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീ അണയക്കാനുള്ള ശ്രമത്തിനിടെ ഒരു ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്.


<

>
Top Stories
Share it
Top