പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് വിരാട് കോഹ്ലി; ഏറ്റെടുത്ത് മോദി

വെബ് ഡെസ്ക്: നല്ല ആരോഗ്യമുള്ള ഇന്ത്യയ്ക്കായി കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ് തുടങ്ങിയ #HumFitToIndiadFti എന്ന ക്യാമ്പയിന്‍...

പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് വിരാട് കോഹ്ലി; ഏറ്റെടുത്ത് മോദി

വെബ് ഡെസ്ക്: നല്ല ആരോഗ്യമുള്ള ഇന്ത്യയ്ക്കായി കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ് തുടങ്ങിയ #HumFitToIndiadFti എന്ന ക്യാമ്പയിന്‍ ട്വിറ്ററില്‍ വമ്പന്‍ ഹിറ്റാണ്. ക്യാമ്പയിന്റെ ഭാഗമായി ഇന്ത്യന്‍ ക്രിക്കറ്റ ടീം നായകന്‍ വിരാട് കോഹ്ലി പ്രധാനമന്ത്രി നരേന്ദ്രമോദിയെയാണ് വെല്ലുവിളിച്ചിരിക്കുന്നത്. എന്നാല്‍ വെല്ലുവിളികള്‍ പുത്തരിയല്ലെന്ന മട്ടില്‍ നരേന്ദ്രമോദി വെല്ലുവിളി ഏറ്റെടുക്കുകയും ഫിറ്റ്‌നസ് ചലഞ്ച് വീഡിയോ ഉടന്‍ പുറത്തു വിടുമെന്നും അറിയിച്ചു. ചലഞ്ചിന്റെ ഭാഗമായി പത്ത് പുഷ് അപ്പ് എടുക്കുന്ന വീഡിയോയാണ് പുറത്തു വിടേണ്ടത്.

Challenge accepted, Virat! I will be sharing my own #FitnessChallenge video soon. @imVkohli #HumFitTohIndiaFit https://t.co/qdc1JabCYb

— Narendra Modi (@narendramodi) May 24, 2018

ട്വിറ്ററില്‍ കായിക മന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡാണ് ക്യാമ്പയിന് തുടക്കമിട്ടത്. സ്വന്തം ഫിറ്റ്‌നസ് വീഡിയോയ്‌ക്കൊപ്പം മൂന്ന് പേരെ ക്യാമ്പയിന്റെ ഭാഗമാകാന്‍ വെല്ലുവിളിക്കുക എന്നതാണ് രീതി. ഹൃത്തിക് റോഷനെയും വിരാട് കോഹ്ലിയെയും സൈനാ നെഹ്വാളിനെയുമാണ് റാത്തോഡ് വെല്ലുവിളിച്ചത്. റാത്തോഡിന്റെ വെല്ലുവിളി ഏറ്റെടുത്താണ് കോഹ്ലി മോദിയെ വെല്ലുവിളിച്ചിരിക്കുന്നത്. മോദിയെ കൂടാതെ ഭാര്യ അനുഷ്‌കാ ശര്‍മ്മയെയും മഹേന്ദ്ര സിംഗ് ധോണിയെയും കോഹ്ലി വെല്ലുവിളിച്ചിട്ടുണ്ട്.

Story by
Read More >>