ഹിമാചല്‍ പ്രദേശില്‍ കെട്ടിടത്തിന് തീപിടിച്ച് അഞ്ചുപേര്‍ മരിച്ചു

Published On: 2018-07-23 03:30:00.0
ഹിമാചല്‍ പ്രദേശില്‍ കെട്ടിടത്തിന് തീപിടിച്ച് അഞ്ചുപേര്‍ മരിച്ചു

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ മാണ്ഡി ജില്ലയില്‍ കെട്ടിടത്തിന് തീപിടിച്ച് അഞ്ച് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വാസയോഗ്യമായ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. എല്‍പിജി സിലിണ്ടര്‍ പൊട്ടിയതാകാം കാരണമെന്ന് മാണ്ഡി എഡിഎം പറഞ്ഞു. നിരവധി പേര്‍ ഇപ്പോഴും കെട്ടിടത്തില്‍ കുടുങ്ങിയിരിക്കുന്നതായി സംശയിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും നടക്കുകയാണ്.

Top Stories
Share it
Top