14കാരിയെ രണ്ടുമാസമായി തുടര്‍ച്ചയായി കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേര്‍ അറസ്റ്റില്‍

Published On: 2018-04-29 04:30:00.0
14കാരിയെ രണ്ടുമാസമായി തുടര്‍ച്ചയായി കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേര്‍ അറസ്റ്റില്‍

ജബാല്‍പൂര്‍: മധ്യപ്രദേശില്‍ ജബാല്‍പൂരില്‍ 14കാരിയെ രണ്ടു മാസത്തോളമായി അഞ്ചുപേര്‍ ചേര്‍ന്ന് തുടര്‍ച്ചയായി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് വിവരം പുറത്തായത്. 18നും 21നും ഇടയില്‍ പ്രായമുള്ള അഞ്ച് ആണ്‍കുട്ടികളാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് പോലീസ് പറഞ്ഞു. അഞ്ചുപേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

സൗരബ് ചക്രവര്‍ത്തി, പ്രമോദ് ചക്രവര്‍ത്തി, ഹണി ചക്രവര്‍ത്തി എന്നിവരാണ് അറസ്റ്റിലായത്. ബന്തു സോങ്കര്‍, രാഹുല്‍ ചക്രവര്‍ത്തി എന്നിവര്‍ ഒളിവിലാണ്. പെണ്‍കുട്ടി ഗര്‍ഭച്ഛിദ്രം നടത്തിയെന്ന വാര്‍ത്ത പ്രചരിച്ചതോടെയാണ് മാതാപിതാക്കള്‍ പരാതി നല്‍കിയതെന്ന് പോലീസ് പറഞ്ഞു. കോടതിയുടെ അനുമതിയില്ലാതെ പീഡനത്തിനിരയായ കുട്ടിയുടെ ഗര്‍ഭച്ഛിദ്രം നടത്തുന്നത് ശിക്ഷാര്‍ഹമായതിനാല്‍ ഗര്‍ഭച്ഛിദ്രം നടത്തിയ ഡോക്ടര്‍ക്കായും തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ചേരിയിലാണ് പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്നത്. മാതാപിതാക്കളും സഹോദരനും ജോലിക്കുപോയ സമയത്ത് ചെറുപ്പക്കാര്‍ വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

Top Stories
Share it
Top