വിമാന ടിക്കറ്റ് റദ്ദാക്കലിന് ചാര്‍ജില്ല; പുതിയ നിയമവുമായി വ്യോമയാന വകുപ്പ്

ന്യൂഡല്‍ഹി: വിമാനയാത്രക്കാര്‍ക്ക് ഇനി ആശ്വസിക്കാം ടിക്കറ്റ് റദ്ദാക്കിയാല്‍ പണം മുഴുവനും തിരികെകിട്ടും. 24 മണിക്കൂറിനുള്ളില്‍ ടിക്കറ്റ് റദ്ദാക്കിയാല്‍...

വിമാന ടിക്കറ്റ് റദ്ദാക്കലിന് ചാര്‍ജില്ല; പുതിയ നിയമവുമായി വ്യോമയാന വകുപ്പ്

ന്യൂഡല്‍ഹി: വിമാനയാത്രക്കാര്‍ക്ക് ഇനി ആശ്വസിക്കാം ടിക്കറ്റ് റദ്ദാക്കിയാല്‍ പണം മുഴുവനും തിരികെകിട്ടും. 24 മണിക്കൂറിനുള്ളില്‍ ടിക്കറ്റ് റദ്ദാക്കിയാല്‍ ക്യാന്‍സലേഷന്‍ ഫീ ഈടാക്കരുതെന്ന നിയമം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍. 'വിമാനയാത്രക്കാര്‍ ടിക്കറ്റെടുത്ത് 24 മണിക്കൂറില്‍ റദ്ദാക്കിയാല്‍ മറ്റു ഫീസുകളൊന്നും ഈടാക്കരുതെന്നും കേന്ദ്ര വ്യോമയാന മന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു.

എന്നാല്‍ വിമാനം പുറപ്പെടുന്നതിന് 96 മണിക്കൂര്‍ മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ റദ്ദാക്കിയാല്‍ അവരില്‍ നിന്ന് ഫീസ് ഈടാക്കാനും പുതിയ നിയമം ശുപാര്‍ശ ചെയ്യുന്നുണ്ട്. വിമാനക്കമ്പനി വിമാനം റദ്ദാക്കുകയാണെങ്കിലോ, വിമാനം വൈകിയാലോ യാത്രക്കാരന് നഷ്ടപരിഹാരം നല്‍കുകയോ അല്ലെങ്കില്‍ ടിക്കറ്റ് റീഫണ്ട് ചെയ്ത് നല്‍കണം മന്ത്രി പറഞ്ഞു. വിമാനകമ്പനികള്‍ ടിക്കറ്റ് റദ്ദാക്കുന്നതില്‍ സ്വീകരിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിന്റെ ഇൗ നീക്കത്തിന് കാരണം.

Story by
Read More >>