ബിഹാറില്‍ കനത്ത മഴ; നളന്ദ ആശുപത്രിയില്‍ മുട്ടിനുവെളളം

Published On: 30 July 2018 3:30 AM GMT
ബിഹാറില്‍ കനത്ത മഴ; നളന്ദ ആശുപത്രിയില്‍ മുട്ടിനുവെളളം

പാറ്റന: ബിഹാര്‍ തലസ്ഥാനമായ പാറ്റ്‌നയില്‍ കഴിഞ്ഞ രണ്ടുദിവസമായി തുടരുന്ന കനത്ത മഴയില്‍ നളന്ദ ആശുപത്രിയിലെ വാര്‍ഡുകളില്‍ വെളളം കയറി. തീവ്രപരിചരണവിഭാഗത്തിലും ജനറല്‍ വാര്‍ഡുകളിലുമാണ് വെളളം കയറിയത്. ഐസിയുവില്‍ ഞായറാഴ്ച കാല്‍മുട്ട് വരെ വെളളമായിരുന്നുവെന്നാണ് ബിഹാറില്‍ നിന്നുളള റിപ്പോര്‍ട്ടുകള്‍.

ജനറല്‍വാര്‍ഡുകളില്‍ ചെറുമീനുകളേയും ചെറുജീവികളേയും കണ്ടെത്തിയതായും വാര്‍ത്തയുണ്ട്. രോഗികളെ ശ്രുശ്രൂഷിക്കാന്‍ നഴ്‌സുമാര്‍ ഏറെ പ്രയാസപ്പെടുകയാണ്. അതെസമയം, പകര്‍ച്ചവ്യാധി പിടിപ്പെടുമോയെന്ന് ഭയന്ന് രോഗികള്‍ ആശുപത്രി വിട്ടുപോകുന്നതുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മഴക്കാലമായാല്‍ ഇത് പതിവാണെന്നാണ് ആശുപത്രി ജീവനക്കാര്‍ പറയുന്നത്. ''പമ്പ് ചെയ്താല്‍ ഈ വെളളക്കെട്ട് പോകാന്‍ മൂന്നു മണിക്കൂര്‍ മതി. താഴ്ന്ന പ്രദേശമായതിനാല്‍ എല്ലാ മഴക്കാലത്തും ഈ പ്രശ്‌നമുണ്ട്.'' ആശുപത്രി സുപ്രണ്ട് അനന്ദ് പ്രസാദ് സിങ് പറഞ്ഞു. തീവ്ര പരിചരണവിഭാഗത്തിലെ രോഗികളെ മറ്റിടങ്ങളിലേക്ക് മാറ്റിയതായും അദ്ദേഹം പറഞ്ഞു.

Top Stories
Share it
Top