വരണാസിയില്‍ മേല്‍പ്പാലം തകര്‍ന്ന് വീണ് 12 പേര്‍ മരിച്ചു

വാരണാസി: വാരണാസിയില്‍ നിര്‍മ്മാണത്തിലിരുന്ന മേല്‍പ്പാലത്തിന്റെ തൂണുകള്‍ തകര്‍ന്ന് 12 പേര്‍ മരിച്ചു. കണ്‍ടോണ്‍മെന്റ് ഗെയ്റ്റ് റെയില്‍വെ സ്റ്റേഷന് സമീപം...

വരണാസിയില്‍ മേല്‍പ്പാലം തകര്‍ന്ന് വീണ് 12 പേര്‍ മരിച്ചു

വാരണാസി: വാരണാസിയില്‍ നിര്‍മ്മാണത്തിലിരുന്ന മേല്‍പ്പാലത്തിന്റെ തൂണുകള്‍ തകര്‍ന്ന് 12 പേര്‍ മരിച്ചു. കണ്‍ടോണ്‍മെന്റ് ഗെയ്റ്റ് റെയില്‍വെ സ്റ്റേഷന് സമീപം ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു അപകടം. തൂണുകള്‍ക്കിടയില്‍പ്പെട്ട് നിരവധി വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

പാലം പെട്ടന്ന് തകരുകയായിരുന്നുവെന്നും കാല്‍നടയാത്രക്കാര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. നിര്‍ത്തിയിട്ട വാഹനങ്ങളും അപകടത്തില്‍പ്പെട്ടിടുണ്ട്.. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ഉപമുഖ്യമന്ത്രി കെ.പി മൗര്യയും മന്ത്രി നീല്‍കാന്ത് തിവാരിയും സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

Story by
Read More >>