കുരങ്ങണി മലയിലെ കാട്ടുതീ: ഒന്‍പതു പേര്‍ മരിച്ചു

Published On: 2018-03-12 07:15:00.0
കുരങ്ങണി മലയിലെ കാട്ടുതീ: ഒന്‍പതു പേര്‍ മരിച്ചു

ചെന്നൈ: തേനിയിലെ കുരങ്ങണി മലകളിലുണ്ടായ കാട്ടിതീയില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി. ട്രക്കിങിനായെത്തിയ സംഘമാണ് കാട്ടുതീയില്‍ പെട്ടത്. 14 പേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ട്. മരിച്ചവരില്‍ ആറുപേര്‍ ചെന്നൈയില്‍ നിന്നുള്ളവരും മൂന്നുപേര്‍ ഈറോഡില്‍ നിന്നുള്ളവരുമാണെന്ന് പോലീസ് വ്യക്തമാക്കി. 17പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വക്താവ് കെ സത്യഗോപാല്‍ മാധ്യമങ്ങളോടു പറഞ്ഞു. 10 പേരെ പരിക്കുകള്‍ കൂടാതെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

Top Stories
Share it
Top